എ​എ​സ്ഐ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്ക് കോ​വി​ഡ്; ഹൊ​സ്ദു​ര്‍​ഗി​ല്‍ 25 പോ​ലീ​സു​കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Tuesday, August 4, 2020 1:15 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്ഐ ഉ​ള്‍​പ്പെ​ടെ നാ​ല് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സി​ഐ​യെ​യും എ​സ്ഐ​യു​മ​ട​ക്കം 25 പോ​ലീ​സു​കാ​രോ​ട് ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നാ​ണ് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
തു​ട​ര്‍​ന്ന് സ്‌​റ്റേ​ഷ​നി​ലെ മ​റ്റു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തി​യ​തോ​ടെ​യാ​ണ് എ​എ​സ്ഐ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്ക് കൂ​ടി തി​ങ്ക​ളാ​ഴ്ച രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​കു​തി വീ​തം പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ കെ​ട്ടി​ടം അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം അ​ടു​ത്ത ഷി​ഫ്റ്റി​ലു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു സ്‌​റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കും.