നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്തും കൈ​കോ​ർ​ത്തു; പോ​ലീ​സു​കാ​ർ​ക്കാ​യി ഏ​റു​മാ​ടം ഒ​രു​ങ്ങി
Friday, August 7, 2020 12:59 AM IST
ബ​ന്ത​ടു​ക്ക: മാ​ണി​മൂ​ല കേ​ര​ള- ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ല്‍ 24 മ​ണി​ക്കൂ​റും ജോ​ലി ചെ​യ്യു​ന്ന ബേ​ഡ​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ശ്ര​മ​ത്തി​നാ​യി കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​താ സ​മി​തി​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പു​തി​യ​താ​യി ഏ​റു​മാ​ടം പ​ണി​തു ന​ല്‍​കി.
മാ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ മാ​ണി​മൂ​ല​യി​ലെ കേ​ര​ള ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി പൂ​ര്‍​ണ​മാ​യും അ​ട​ച്ച്‌ സ്ഥ​ല​ത്ത് 24 മ​ണി​ക്കൂ​റും പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്. നേ​ര​ത്തെ സ്ഥ​ല​ത്തെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ താ​ത്കാ​ലി​ക ഷെ​ഡ് പ​ണി​തു ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും മ​ഴ​ക്കാ​ല​മാ​യ​തോ​ടെ പോ​ലീ​സു​കാ​രു​ടെ ഡ്യൂ​ട്ടി സ്ഥ​ല​ത്തെ താ​ത്കാ​ലി​ക ഷെ​ഡ​ന്‍റെ അ​വ​സ്ഥ കൂ​ടു​ത​ല്‍ ശോ​ച​നീ​യ​മാ​യ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. ലി​സി വി​ഷ​യം ജാ​ഗ്ര​താ സ​മി​തി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യും തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രു​ടെ​യും ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​യ ഒ​രു ഏ​റു​മാ​ടം പ​ണി​ത് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കു​ക​യാ​യി​രു​ന്നു.
മ​ഴ​ക്കാ​ല​ത്ത് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും മ​റ്റും ഉ​പ​ദ്ര​വം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ക​വു​ങ്ങും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് പോ​ലീ​സു​കാ​ര്‍​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഏ​റു​മാ​ടം പ​ണി​ത​ത്. രാ​ജേ​ഷ് കൂ​ളി​യ​ങ്ക​ല്ല്, രാ​ജേ​ഷ് പ്ര​ണ​വം, ര​തീ​ഷ്, സി​ദ്ദി​ഖ്, വി​നീ​ഷ്, രാ​ജു, അ​ഭി​ലാ​ഷ് പാ​ലാ​ര്‍, സ്ഥ​ല​മു​ട​മ ബി​ജോ​യ് പോ​ത്ത​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ മാ​ടം പ​ണി​തു ന​ല്‍​കി​യ​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. ലി​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെം​ബ​ര്‍ കെ.​ധ​ര്‍​മാ​വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ൺ​മാ​രാ​യ സ​മീ​റ ഖാ​ദ​ര്‍, ശു​ഭ ലോ​ഹി​താ​ക്ഷ​ന്‍, ബേ​ഡ​കം എ​സ്ഐ രാ​മ​ച​ന്ദ്ര​ൻ, ഇ​ഖ്ബാ​ല്‍ മാ​ണി​മൂ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഉ​ത്തം​ദാ​സ് സ്വാ​ഗ​ത​വും എ​എ​സ്ഐ സു​രേ​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.