വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ക്യാ​മ്പ് മാ​നേ​ജ​ര്‍​മാ​രെ​യും ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രെ​യും നി​യ​മി​ച്ചു
Sunday, August 9, 2020 12:20 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​ല​വ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ക്യാ​മ്പ് മാ​നേ​ജ​ര്‍​മാ​രെ​യും ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രെ​യും നി​യ​മി​ച്ചു. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​ക​ള്‍ നേ​രി​ടാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ളു​ക​ളെ യ​ഥാ​സ​മ​യം ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മാ​യ മ​റ്റു സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നും ഇ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഒ​രു വി​ല്ലേ​ജി​ലെ എ​ല്ലാ ക്യാ​മ്പു​ക​ളു​ടെ​യും മാ​നേ​ജ​ര്‍ അ​താ​ത് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യി​രി​ക്കും. ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ ക്യാ​മ്പു​ക​ള്‍ നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് അ​വ​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം ന​ല്‍​കും.