ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു
Friday, August 14, 2020 10:08 PM IST
കാ​സ​ര്‍​ഗോ​ഡ്: മം​ഗ​ളൂ​രു​വി​ല്‍ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി മ​രി​ച്ചു. മം​ഗ​ളൂ​രു​വി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വി​ദ്യാ​ന​ഗ​ര്‍ ഉ​ദ​യ​ഗി​രി സ്വ​ദേ​ശി ര​ത്‌​നാ​ക​ര​ന്റെ ഭാ​ര്യ സ്മി​ത (39) ആ​ണ് മ​രി​ച്ച​ത്.

റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ള്‍ പി​ന്നി​ല്‍ നി​ന്നെ​ത്തി​യ ബൈ​ക്കി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. നെ​ല്ലി​ക്കു​ന്ന് ബീ​ച്ച് റോ​ഡി​ലെ വി​ജ​യ​ന്റെ​യും സ​ത്യ​വ​തി​യു​ടെ​യും മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം മം​ഗ​ളൂ​രു​വി​ലെ ഫ്‌​ളാ​റ്റി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ള്‍: ശ്രീ​രാ​ഗ്, ശി​ഖ. സ​ഹോ​ദ​ര​ങ്ങ​ള്‍: വ​രു​ണ്‍ കു​മാ​ര്‍, ശ്രീ​ജ, സൂ​ര്യ.