പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്രം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ തു​റ​ക്കും
Saturday, August 15, 2020 12:41 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് പാ​സ്പോ​ർ​ട്ട് റീ​ജ​ണ​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തെ അ​ൺ​ലോ​ക്ക് ന​ട​പ​ടി​ക​ൾ സ​ജീ​വ​മാ​യി​ട്ടും ജി​ല്ലാ പോ​സ്റ്റോ​ഫീ​സ് കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്രം എ​ന്നെ​ന്നേ​ക്കു​മാ​യി ജി​ല്ല​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടും എ​ന്നു​ള്ള ആ​ശ​ങ്ക​യും ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​പി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. ജി​ല്ലാ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്രം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​വാ​സി​ക​ളും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ല​ന്വേ​ഷ​ക​രു​മാ​യ ആ​ളു​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. പാ​സ്പോ​ർ​ട്ട് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​വ​രും അ​ത് പു​തു​ക്കേ​ണ്ട​വ​രും നി​ര​വ​ധി​യാ​ണ്. പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വി​ദേ​ശ​ത്ത് ജോ​ലി​യി​ൽ തി​രി​ച്ചു ക​യ​റാ​ൻ ക​ഴി​യാ​തെ നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​രും നി​ര​വ​ധി​യാ​ണ്.