ശ​മ്പ​ള​വും പെ​ൻ​ഷ​ൻ പ്രാ​യ​വും ഉ​യ​ർ​ത്ത​ണം: കെ​എ​സ്എ​ച്ച്ഐ​എ
Saturday, August 15, 2020 12:41 AM IST
കാ​സ​ർ​ഗോ​ഡ്: ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ത​ൽ സ്ഥാ​ന​ക്ക​യ​റ്റ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ശ​മ്പ​ള നി​ര​ക്ക് ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​ സം​സ്ഥാ​ന​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
25 വ​ർ​ഷം സ​ർ​വീ​സു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും പൂ​ർ​ണ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് വി​ര​മി​ക്ക​ൽ പ്രാ​യം ഉ​യ​ർ​ത്തു​ക, സ​ർ​ക്കാ​രും പി​എ​സ്‌സി​യും അം​ഗീ​ക​രി​ച്ച സാ​നി​ട്ട​റി ഇ​ൻ​സ്‌​പെ​ക്ട​ർ ഡി​പ്ലോ​മ​യു​ള്ള ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള സ്ഥാ​ന​ക്ക​യ​റ്റ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്കു​ക, നി​പ്പ, കോ​വി​ഡ്-19 തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പൊ​രു​തു​ന്ന എ​ല്ലാ ഫീ​ൽ​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും റി​സ്ക് അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക, ഓ​ഫീ​സ് വാ​ട​ക, പി​സി​എ നി​ര​ക്ക് ഉ​യ​ർ​ത്തു​ക, യൂ​ണി​ഫോ​മും അ​ല​വ​ൻ​സും അ​നു​വ​ദി​ക്കു​ക, ജ​ന​സം​ഖ്യ​യ​നു​സ​രി​ച്ച് കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി ജൂ​ണി​യ​ർ എ​ച്ച്ഐ​മാ​രെ നി​യ​മി​ക്കു​ക, ഏ​കീ​കൃ​ത പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം ന​ട​പ്പാ​ക്കു​ക, എ​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജൂ​ണി​യ​ർ എ​ച്ച്ഐ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ക, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ച​താ​യി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ.​ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു.