വി​ദ്യാ​ർ​ഥി​ക​ളെ ടെ​ന്‍​ഷ​ന്‍ ഫ്രീ​യാ​ക്കാ​ന്‍ കൗ​ണ്‍​സി​ലിം​ഗ്
Saturday, August 15, 2020 12:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ന​സി​ക സം​ഘ​ര്‍​ഷം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് താ​ങ്ങാ​യി എ​സ് എ​സ് കെ ​യു​ടെ ഏ​ക​ദി​ന കൗ​ണ്‍​സി​ലിം​ഗ് ക്ലാ​സു​ക​ള്‍. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​ത്ത​തി​നാ​ല്‍ വീ​ടു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​കു​ന്ന കൗ​ണ്‍​സി​ലി​ങ് ക്ലാ​സു​ക​ള്‍ ബി​ആ​ര്‍​സി​ക​ള്‍ വ​ഴി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഫ​സ്റ്റ് ബെ​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ കാ​ണു​ന്ന​തി​നാ​യി ബി ​ആ​ര്‍ സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കൗ​ണ്‍​സി​ലിം​ഗ് ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ്‌​കൂ​ളൂ​ക​ളി​ലെ സൈ​ക്കോ- സോ​ഷ്യോ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ 25 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കു​ന്ന​ത്.
വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും കൂ​ട്ടു​കാ​രു​മാ​യി ഇ​ട​പെ​ടാ​ന്‍ ക​ഴി​യാ​ത്ത​തും വീ​ടി​നു​ള്ളി​ല്‍ ഒ​തു​ങ്ങേ​ണ്ടി വ​ന്ന​തും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കി​ട​യി​ല്‍ മാ​ന​സി​ക സം​ഘ​ര്‍​ഷം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. എ​ഴു​ത്ത്, വാ​യ​ന എ​ന്നി​വ കൃ​ത്യ​മാ​യി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​തും, താ​ന്‍ പ​ഠ​ന​ത്തി​ല്‍ പി​ന്നോ​ട്ടു പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യും കു​ട്ടി​ക​ളി​ലു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​ണ് എ​സ്എ​സ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൗ​ണ്‍​ലിം​ഗ് ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഹൊ​സ​ദു​ര്‍​ഗ് ബി​ആ​ര്‍​സി കോ​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ഉ​ണ്ണി​രാ​ജ​ന്‍ പ​റ​ഞ്ഞു.
ഹൊ​സ്ദു​ര്‍​ഗ് ബി​ആ​ര്‍​സി​യി​ല്‍ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കൗ​ണ്‍​സി​ലിം​ഗ് ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​ത്തി​ക്കോ​ത്ത് എം​ജി​എ​ല്‍​സി, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബൂ​ര്‍ സ്‌​കൂ​ള്‍, കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തൂ​ങ്ങ​ല്‍ പ​ഠ​ന​മു​റി, പ​ന​ത്ത​ടി​യി​ലെ പ​ട്ടു​വം പ്ര​തി​ഭാ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്ലാ​സ് ന​ട​ത്തു​ന്ന​ത്.