പ​തി​നൊ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡ​ിപ്പിച്ച കേസിൽ പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, September 16, 2020 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​തി​നൊ​ന്നു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​റി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ന്പ​ത്തി​നാ​ലു​കാ​ര​ന്‍ അ​റ​സ്റ്റി​ലാ​യി. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യും ബ​ദി​യ​ടു​ക്ക ഗോ​ളി​യ​ടു​ക്ക​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ മൊ​യ്തു​വാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ആ​ദൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മാ​സ​ത്തി​ലെ ഒ​രു ദി​വ​സം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.
ബ​ദി​യ​ടു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​വു​ക​യും കാ​റി​ല്‍ വെ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​ലോ​ക്ഡൗ​ണ്‍ ആ​യ​തി​നാ​ല്‍ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ വാ​ഹ​നം പെ​ട്ടി​രു​ന്നി​ല്ല. പീ​ഡ​ന​ത്തി​ന് ശേ​ഷം കു​ട്ടി​യെ വീ​ട്ടി​ല്‍ കൊ​ണ്ടു​വി​ട്ടി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ പ​രാ​തി പ​റ​യാ​ന്‍ മ​ടി​ച്ച​തോ​ടെ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രാ​ണ് വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് ആ​ദൂ​ര്‍ പോ​ലീ​സി​ന് കേ​സ് കൈ​മാ​റു​ക​യാ​യി​രു​ന്നു.
ഒ​ളി​വി​ല്‍ പോ​യ പ്രതി തി​ങ്ക​ളാ​ഴ്ച ഗോ​ളി​യ​ടു​ക്ക​യി​ലെ വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ആ​ദൂ​ര്‍ എ​സ്ഐ ര​ത്‌​നാ​ക​ര​ന്‍ പെ​രു​മ്പ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ട് വ​ള​ഞ്ഞ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മൊ​യ്തു​വി​ന്‍റെ കാ​ര്‍ ഡ്രൈ​വ​റേ​യും പ്ര​തി​ചേ​ര്‍​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൊ​യ്തു പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​മാ​യി​രു​ന്നു. പ്ര​തി​യെ കാ​സ​ര്‍​ഗോ​ഡ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.