മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യെ​ന്ന് പ​രാ​തി
Thursday, September 17, 2020 12:52 AM IST
പ​ടു​പ്പ്: മ​ല​യോ​ര ഹൈ​വേ​യു​ടെ കോ​ളി​ച്ചാ​ല്‍ - എ​ട​പ്പ​റ​മ്പ് ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ടു​പ്പ് പാ​ല​ത്തി​ങ്കാ​ല്‍ മു​ത​ല്‍ കു​ക്കം​ക​യ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യെ​ന്ന് പ​രാ​തി. ഇ​വി​ടെ ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ ക​യ​റ്റം കു​റ​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള ധാ​ര​ണ.

എ​ന്നാ​ല്‍ ജെ​സി​ബി കൊ​ണ്ടു​വ​ന്ന് പേ​രി​ന് മാ​ത്രം ക​യ​റ്റം കു​റ​ച്ച് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നാ​ണ് ക​രാ​റു​കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ത്ത​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ഡ​ബ്ല്യു​ഡി എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. മു​ളി​യാ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍, മാ​ധ​വ​ന്‍ ചി​റ​ക്കാ​ല്‍, കെ​എ​സ് യു ​ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ ഏ​ബ്ര​ഹാം, സ​ന്തോ​ഷ് അ​ര​മ​ന, വ​സ​ന്ത​ന്‍ പ​ടു​പ്പ് എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.