നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ കാ​ല​ത്തും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ വെ​ട്ടി​നി​ര​ത്ത​ല്‍
Thursday, September 17, 2020 12:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​രു വ​ഴി​ക്ക് തു​ട​രു​മ്പോ​ഴും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ വെ​ട്ടി​നി​ര​ത്ത​ല്‍ ത​കൃ​തി. എ​തി​ര്‍​വി​ഭാ​ഗ​ത്തി​ന് ല​ഭി​ക്കാ​നി​ട​യു​ള്ള വോ​ട്ടു​ക​ള്‍ തെ​ര​ഞ്ഞു​പി​ടി​ച്ച് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഭ​ര​ണ​പ​ക്ഷ​മെ​ന്ന ആ​നു​കൂ​ല്യ​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​തി​നാ​യു​ള്ള നീ​ക്ക​ങ്ങ​ള്‍ കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്.
യു​ഡി​എ​ഫ് അ​നു​കൂ​ല കു​ടും​ബ​ങ്ങ​ളി​ലെ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ക​യോ ജോ​ലി​ചെ​യ്യു​ക​യോ ചെ​യ്യു​ന്ന അം​ഗ​ങ്ങ​ളെ​യെ​ല്ലാം വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി അ​തേ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ത​ന്നെ​യു​ള്ള സ​ജീ​വ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ പേ​രി​ല്‍ ആ​ക്ഷേ​പ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​ആ​ക്ഷേ​പ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലോ മ​റ്റി​ട​ങ്ങ​ളി​ലോ ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വോ​ട്ട​ര്‍​മാ​രു​ടെ വീ​ട്ടി​ല്‍ നോ​ട്ടീ​സ് ല​ഭി​ക്കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് അ​വ​ര്‍ ഇ​തേ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. ജോ​ലി​സ്ഥ​ല​ത്തോ കോ​ള​ജി​ലോ ഉ​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന കാ​ര്യം ഏ​താ​ണ്ട് ഉ​റ​പ്പാ​ണ്.
ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കാ​ന്‍ തീ​രു​മാ​നി​ച്ചാ​ലും വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള റ​സി​ഡ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള സ്ഥി​ര​താ​മ​സ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കേ​ണ്ട​താ​യി വ​രും.
കോ​വി​ഡ് ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​വ​യ്ക്കാ​യി പ​ഞ്ചാ​യ​ത്ത്/​വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ പോ​ലു​ള്ള പൊ​തു ഇ​ട​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍​ക്കേ​ണ്ടി​വ​രു​ന്ന​തി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തും മി​ക്ക വോ​ട്ട​ര്‍​മാ​രും പി​ന്‍​വ​ലി​യു​ന്നു.
ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലും നി​ര​വ​ധി വോ​ട്ടു​ക​ള്‍ ത​ള്ളു​ന്ന​തി​നാ​ണ് സാ​ധ്യ​ത തെ​ളി​യു​ന്ന​ത്. വി​ര​ലി​ലെ​ണ്ണാ​വു​ന്ന വോ​ട്ടു​ക​ള്‍ പോ​ലും നി​ര്‍​ണാ​യ​ക​മാ​യ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ല്‍ ഒ​രു പ​ക്ഷ​ത്തി​ന് അ​നാ​യാ​സ വി​ജ​യ​മു​റ​പ്പി​ക്കാ​ന്‍ ഇ​തു വ​ഴി​യൊ​രു​ക്കും.
വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പു​തു​താ​യി പേ​ര് ചേ​ര്‍​ക്കാ​ന്‍ അ​പേ​ക്ഷി​ച്ച​വ​രെ പോ​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് നേ​രി​ട്ട് ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കു​ന്ന​തി​ല്‍ നി​ന്ന് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​മെ​ന്ന് നേ​ര​ത്തേ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് നേ​ര​ത്തേ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള​വ​ര്‍ പോ​ലും അ​ത് നി​ല​നി​ര്‍​ത്തി​ക്കി​ട്ടു​ന്ന​തി​നാ​യി തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്ന​ത്.
ഓ​രോ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ശോ​ധി​ച്ച് അ​തി​ല്‍​നി​ന്ന് യു​ഡി​എ​ഫ് അ​ണി​ക​ളെ തെ​ര​ഞ്ഞു​പി​ടി​ച്ച് നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ബി​എ​ല്‍​ഒ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​പി​എം അ​നു​കൂ​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും നി​ര്‍​ലോ​ഭ​മാ​യ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്.
ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ല്‍ നേ​രി​യ വോ​ട്ടു​വ്യ​ത്യാ​സം മാ​ത്ര​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ര്‍​ഡു​ക​ളി​ലും ഈ ​നീ​ക്കം കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ണ്.