ആ​ദി​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം:​ ആ​ദി​വാ​സി കോ​ൺഗ്രസ്
Thursday, September 17, 2020 12:52 AM IST
രാ​ജ​പു​രം: പി​ണ​റാ​യി സ​ർ​ക്കാ​ർ ആ​ദി​വാ​സി​ക​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ച്ചു​കൊ​ണ്ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ക​മ്മി​റ്റി. ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ മാ​നി​ക്ക​പ്പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ന​ത്ത​ടി ട്രൈ​ബ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ദി​വാ​സി കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ പാ​യാ​ളം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ചി​റ്റാ​രി​ക്കാ​ലി​ല്‍ ഇ​ന്ന്
ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന

ചി​റ്റാ​രി​ക്കാ​ല്‍: സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യു​ടെ ഭാ​ഗ​മാ​യി ചി​റ്റാ​രി​ക്കാ​ല്‍ പ​ഴ​യ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ഇ​ന്നു രാ​വി​ലെ 10.30 മു​ത​ല്‍ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തും. നേ​ര​ത്തേ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച് പ​ത്തു​ദി​വ​സ​ത്തെ ചി​കി​ത്സ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കും വ്യാ​പാ​രി​ക​ള്‍, ഡ്രൈ​വ​ര്‍​മാ​ര്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ല്‍ നി​ത്യ​വും ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കു​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.