കാ​സ​ര്‍​ഗോ​ഡ് മാ​ര്‍​ക്ക​റ്റി​ന് ഉ​പാ​ധി​ക​ളോ​ടെ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി
Thursday, September 17, 2020 12:53 AM IST
കാ​സ​ർ​ഗോ​ഡ്: ഉ​പാ​ധി​ക​ളോ​ടെ കാ​സ​ര്‍​ഗോ​ഡ് മാ​ര്‍​ക്ക​റ്റി​ന് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു.
*ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ പ​കു​തി​പേ​ര്‍ വീ​തം എ​ന്ന ക്ര​മ​ത്തി​ല്‍ മാ​ര്‍​ക്ക​റ്റി​ന​ക​ത്ത് ആ​കെ​യു​ള്ള ക​ച്ച​വ​ട​ക്കാ​രി​ല്‍ 50 ശ​ത​മാ​നം പേ​രെ മാ​ത്ര​മേ ഒ​രു ദി​വ​സം ക​ച്ച​വ​ടം ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കൂ.
*മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​ത്തി​റ​ങ്ങു​ന്ന​തി​നും പ്ര​ത്യേ​കം വ​ഴി​ക​ള്‍ ക്ര​മീ​ക​രി​ക്കും.
*ടോ​ക്ക​ണ്‍ ന​ല്‍​കി ഒ​രേ സ​മ​യ​ത്ത് പ​ര​മാ​വ​ധി 50 പേ​രെ മാ​ത്രം അ​ക​ത്ത് പ്ര​വേ​ശി​പ്പി​ക്കും.
*​രാ​വി​ലെ 7.30 വ​രെ റീ​ട്ടെ​യി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കും അ​തി​നു ശേ​ഷം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും മാ​ത്ര​മാ​യി പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും.
*മാ​ര്‍​ക്ക​റ്റി​ന​ക​ത്തേ​ക്ക് വ​രു​ന്ന ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ള്‍ അ​ര​മ​ണി​ക്കൂ​റി​ന​കം സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കി പു​റ​ത്തു​പോ​വു​ക​യും താ​ളി​പ്പ​ടു​പ്പ് മൈ​താ​ന​ത്ത് പാ​ര്‍​ക്ക് ചെ​യ്യുകയും വേണം