വ്യാ​പാ​രി​ക​ൾ​ക്ക് സ​ഹാ​യ​ധ​നം കൈ​മാ​റി
Thursday, September 17, 2020 12:53 AM IST
രാ​ജ​പു​രം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി രാ​ജ​പു​രം യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജെ.​സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ര്യാ​ത​നാ​യ പി.​ടി.​ജോ​സ​ഫി​ന്‍റെ (ഏ​പ്പൂ​ട്ടി) കു​ടും​ബ​ത്തി​ന് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ട്രേ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്കീ​മി​ൽ നി​ന്ന് 3.31 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. പൂ​ട​ങ്ക​ല്ലി​ൽ പ​ച്ച​ക്ക​റി ക​ട ക​ത്തി​ന​ശി​ച്ച ര​തീ​ഷി​ന് 10,000 രൂ​പ​യു​ടെ സ​ഹാ​യം കൈ​മാ​റി. വ്യാ​പാ​രി​ക​ളു​ടെ കു​ട്ടി​ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്ക് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കു​ഞ്ഞി​കൃ​ഷ്ണ​ൻ, മേ​ഖ​ല സെ​ക്ര​ട്ട​റി വേ​ണു എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി. ഓ​ഫീ​സ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും വി​ര​മി​ച്ച ജോ​സ​ഫ് ചാ​ക്കോ​യ്ക്ക് ഉ​പ​ഹാ​രം ന​ൽ​കി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​എം സൈ​മ​ൺ, ട്ര​ഷ​റ​ർ കെ.​സു​ധാ​ക​ര​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് സി.​ടി.​ലൂ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.