കു​ടി​വെ​ള്ള​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ
Friday, September 18, 2020 12:58 AM IST
കു​ന്നും​കൈ: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​ട​വ് അ​രി​യ​ങ്ക​ല്ലി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ര്‍ നി​ര്‍​വ​ഹി​ക്കും. നൂ​റു കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി അ​ബു​ദാ​ബി തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം കെ​എം​സി​സി ക​മ്മി​റ്റി​യാ​ണ് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച പ​ദ്ധ​തി​ക്ക് 20,000 ലിറ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്കാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.