ഈ​സ്റ്റ് എ​ളേ​രി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Friday, September 18, 2020 12:59 AM IST
ചി​റ്റാ​രി​ക്കാ​ൽ: ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ത്തി​യ ആ​ന്റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​യ​സു​ള്ള കു​ട്ടി ഉ​ൾ​പ്പെ​ടെ ക​ണ്ണി​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 111 പേ​രാ​ണ് ഇ​ന്ന​ലെ ആ​ന്റി​ജ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ 57 പേ​രാ​ണ് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്. 12 പേ​ർ രോ​ഗ​മു​ക്തി നേ​ടി. സെ​ന്‍റിന​ൽ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ചി​റ്റാ​രി​ക്കാ​ലി​ലെ പ​ഴ​യ സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ നാ​ളെ രാ​വി​ലെ 10.30 മു​ത​ൽ വീ​ണ്ടും ആന്‍റിജ​ൻ ടെ​സ്റ്റ്‌ ന​ട​ത്തും. അ​തി​നി​ടെ പാ​ലാ​വ​യ​ൽ ടൗ​ണി​ലെ ക​ട​ക​ൾ ഇ​ന്നു മു​ത​ൽ രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും ഇ​ട​യി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യാ​യി.