ഇ​വ​രോ​ടും വേ​ണം കാ​രു​ണ്യം
Friday, September 18, 2020 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റാ​നു​ള്ള ശു​പാ​ർ​ശ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ ഹീ​മോ​ഫീ​ലി​യ, കാ​ൻ​സ​ർ, വൃ​ക്ക രോ​ഗി​ക​ളും പെ​രു​വ​ഴി​യി​ലാ​കും. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രു​ണ്യ ഫാ​ർ​മ​സി വ​ഴി​യാ​ണ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത്.

ഹീ​മോ​ഫീ​ലി​യ ബാ​ധി​ത​ർ​ക്ക് ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഫാ​ക്ട​ർ 8, ഫാ​ക്ട​ർ 9, കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ കീ​മോ​തെ​റാ​പ്പി​ക്ക് ആ​വ​ശ്യ​മാ​യ ഇ​ഞ്ച​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ൾ, വൃ​ക്ക​രോ​ഗി​ക​ളു​ടെ ഡ​യാ​ലി​സി​സി​നു വേ​ണ്ടി​യു​ള്ള മ​രു​ന്നു​ക​ൾ എ​ന്നി​വ കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട് സ്കീം ​വ​ഴി​യാ​ണ് സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. കാ​രു​ണ്യ​ഫാ​ർ​മ​സി​ക​ൾ വ​ഴി​യാ​ണ് ഇ​വ​യു​ടെ വി​ത​ര​ണം. കാ​ഞ്ഞ​ങ്ങാ​ട് കാ​രു​ണ്യ ഫാ​ർ​മ​സി​യി​ൽ നി​ന്ന് ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട നി​ര​വ​ധി രോ​ഗി​ക​ളാ​ണ് മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​ത്.

കോ​വി​ഡ് ആ​ശു​പ​ത്രി ആ​കു​ന്ന​തോ​ടെ ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക് ഇ​വി​ടെ വ​രാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​കും. വി​ല​പി​ടി​പ്പു​ള്ള മ​രു​ന്നു​ക​ളാ​യ​തു കൊ​ണ്ടു സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഇ​വ അ​പ്രാ​പ്യ​വു​മാ​കും. ഇ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് മ​രു​ന്നു കി​ട്ടാ​തെ​യാ​കും.

ഇ​തി​നു പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ താ​ത്കാ​ലി​ക​മാ​യി കാ​രു​ണ്യ ഫാ​ർ​മ​സി കാ​ഞ്ഞ​ങ്ങാ​ടു ത​ന്നെ മ​റ്റെ​വി​ടെ​യെ​ങ്കി​ലും മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ ആ​വ​ശ്യം. രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ഹി​മോ​ഫീ​ലി​യ സൊ​സൈ​റ്റി​യു​ടെ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.