പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കും
Friday, September 18, 2020 12:59 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ​ത​ല ഐ​ഇ​സി കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ പ്ര​ച​രി​പ്പി​ക്കാ​ന്‍ ആ​രോ​ഗ്യ വി​ഭാ​ഗം ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​രെ​യും പ​ത്താം ക്ലാ​സ് സേ ​പ​രീ​ക്ഷ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​രെ​യും താ​ത്കാ​ലി​ക​മാ​യി മാ​ഷ് പ​ദ്ധ​തി​യു​ടെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. എ​ന്നാ​ല്‍ മാ​ഷ് പ​ദ്ധ​തി ചു​മ​ത​ല​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​ല്ല.

സി​എ​ഫ്എ​ല്‍​ടി​സി ഡാ​റ്റാ എ​ന്‍​ട്രി ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ കോ​വി​ഡ് രോ​ഗി​ക​ളു​മാ​യും നേ​രി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ഫോ​ണി​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ല്‍ മ​തി​യെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.