ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം
Saturday, September 19, 2020 12:36 AM IST
ഷൈ​ബി​ൻ ജോ​സ​ഫ്

കാ​ഞ്ഞ​ങ്ങാ​ട്: ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ കോ​വി​ഡ് ആ​ശു​പ​ത്രി കാ​സ​ർ​ഗോ​ട്ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു, നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ ഉ​ക്കി​ന​ടു​ക്ക​യി​ലെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നെ അ​തി​നൂ​ത​ന കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​റ്റു​ന്നു... ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും പി​ന്നോ​ക്കം​നി​ൽ​ക്കു​ന്ന കാ​സ​ർ​ഗോ​ഡ് ജി​ല്ല​യ്ക്ക് കോ​വി​ഡ് കാ​ല​ത്ത് ആ​ശ്വാ​സം പ​ക​ർ​ന്ന ര​ണ്ടു പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി​രു​ന്നു ഇ​വ. എ​ന്നാ​ൽ സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​യു​ടെ പേ​ര് പ​റ​ഞ്ഞ് സ​ർ​ക്കാ​ർ, ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​തും മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തും മൂ​ലം ഈ ​ര​ണ്ട് ആ​ശു​പ​ത്രി​ക​ളും കാ​സ​ർ​ഗോ​ട്ടു​കാ​ർ​ക്ക് യാ​തൊ​രു​ത​ര​ത്തി​ലും പ്ര​യോ​ജ​ന​പ്പെ​ട്ടി​ട്ടി​ല്ല. ഫ​ല​മോ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 64 ആ​യി.

പേ​ര് മെ​ഡി​ക്ക​ൽ കോ​ള​ജ്;
ഫ​ല​ത്തി​ൽ പ്രാ​ഥ​മി​ക
ചി​കി​ത്സാ​കേ​ന്ദ്രം

അ​തി​നൂ​ത​ന കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്രം എ​ന്ന പേ​രി​ലാ​ണ് ബ​ദി​യ​ഡു​ക്ക ഉ​ക്കി​ന​ടു​ക്ക​യി​ലെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​പ്രി​ൽ എ​ട്ടി​ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. നാ​ലു നി​ല​ക​ളു​ള്ള അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് കെ​ട്ടി​ട​മാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 91 ഡോ​ക്ട​ർ​മാ​രും 182 മ​റ്റ് ജീ​വ​ന​ക്കാ​രു​മു​ൾ​പ്പെ​ടെ 273 ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ 60 ശ​ത​മാ​നം പേ​രും ഇ​വി​ടെ ചാ​ർ​ജെ​ടു​ത്തി​ട്ടി​ല്ല. ശ്വാ​സ​കോ​ശ​രോ​ഗ​വി​ദ​ഗ്ധ​ന്‍റെ​യും (പ​ൽ​മി​നോ​ള​ജി​സ്റ്റ്) അ​ന​സ്തേ​ഷ്യ വി​ദ​ഗ്ധ​ന്‍റെ​യും അ​ഭാ​വം മൂ​ലം എ​മ​ർ​ജ​ൻ​സി കെ​യ​ർ യൂ​ണി​റ്റ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​സു​ഖം മൂ​ർ​ച്ഛി​ക്കു​ന്പോ​ൾ കോ​വി​ഡ് രോ​ഗി​ക്ക് ര​ക്ത​ത്തി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന സ്ഥി​തി​യു​ണ്ടാ​കും. ഇ​ത്ത​ര​ക്കാ​രെ ചി​കി​ത്സി​ക്കാ​ൻ ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്ധ​ൻ കൂ​ടി​യേ തീ​രൂ.

ജ​ന​റ​ൽ മെ​ഡി​സി​നി​ലാ​ക​ട്ടെ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഐ​സി​യു​വോ വെ​ന്‍റി​ലേ​റ്റ​റോ ഇ​ല്ലാ​ത്ത​തു​മൂ​ലം അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​യെ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കാ​ണ് നി​ല​വി​ൽ റ​ഫ​ർ ചെ​യ്യു​ന്ന​ത്. പ​രി​യാ​ര​ത്ത് ഐ​സി​യു​വി​ൽ ബെ​ഡ് ഒ​ഴി​വു​ണ്ടോ എ​ന്ന​കാ​ര്യം ഉ​റ​പ്പ് വ​രു​ത്തി​യി​ട്ട് വേ​ണം രോ​ഗി​ക​ളെ ഷി​ഫ്റ്റ് ചെ​യ്യാ​ൻ. പ​രി​യാ​ര​ത്ത് ബെ​ഡ് ഒ​ഴി​വി​ല്ല എ​ന്നാ​ണ് മ​റു​പ​ടി​യെ​ങ്കി​ൽ രോ​ഗി​യെ ഷി​ഫ്റ്റ് ചെ​യ്യാ​ൻ സാ​ധ്യ​മ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ കാ​സ​ർ​ഗോ​ട്ടെ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നി​സ​ഹാ​യ​രാ​യ ഡോ​ക്ട​ർ​മാ​ർ​ക്ക് കൈ​മ​ല​ർ​ത്തു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളു​മി​ല്ല.

ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്ത് വേ​റെ​വി​ടെ​യു​മി​ല്ല. ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ്വ​ന്ത​മാ​യി വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ൻ​സ്പോ​ലും ഇ​ല്ല. നി​ല​വി​ൽ കൊ​റോ​ണ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് 108 ആം​ബു​ല​ൻ​സ് സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​തി​ൽ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ടം കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് താ​ത്കാ​ലി​ക​മാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 12 മ​ണി​ക്കൂ​ർ ഷി​ഫ്റ്റി​ൽ 20 ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണി​വി​ടെ​യു​ള്ള​ത്. പ​ത്തു വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ സ​ർ​വീ​സു​ള്ള ഡോ​ക്ട​ർ​മാ​ർ ഇ​വി​ടെ​യി​ല്ല. അ​ടു​ത്തി​ടെ സ​ർ​വീ​സി​ൽ ക​യ​റി​യ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ​ക്ക് നാ​ലു​മാ​സ​മാ​യി ശ​ന്പ​ള​വും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് ഇ​വ​രെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ന്നു.

ടാ​റ്റാ ക​നി​ഞ്ഞി​ട്ടും
സ​ർ​ക്കാ​ർ
ക​നി​യു​ന്നി​ല്ല

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കാ​സ​ർ​ഗോ​ട്ട് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ടാ​റ്റാ ഗ്രൂ​പ്പ് കേ​ര​ള​ത്തി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി കാ​സ​ർ​ഗോ​ഡി​ന് സ​മ്മാ​നി​ച്ച​ത്. 60 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി നാ​ലു​മാ​സം കൊ​ണ്ട് 81,000 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ൽ നി​ർ​മി​ച്ച ആ​ശു​പ​ത്രി​യി​ൽ 128 യൂ​ണി​റ്റു​ക​ളി​ലാ​യി (ക​ണ്ടെ​യ്‌​ന​റു​ക​ള്‍) 551 കി​ട​ക്ക​ക​ളു​ണ്ട്.

എ​ല്ലാ ക​ണ്ടെ​യ്ന​റു​ക​ളി​ലും അ​തി​നൂ​ത​ന​മാ​യ എ​യ​ർ​ക​ണ്ടീ​ഷ​ൻ സം​വി​ധാ​നം, 1.25 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന വാ​ട്ട​ര്‍ ടാ​ങ്ക്, ശു​ചി​മു​റി​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ സം​ഭ​രി​ച്ച് സം​സ്‌​ക​രി​ക്കാ​ന്‍ ത​ര​ത്തി​ലു​ള്ള 63 ബ​യോ ഡ​യ​ജ​സ്‌​റ്റേ​ഴ്സ്, എ​ട്ട് ഓ​വ​ര്‍​ഫ്ലോ ടാ​ങ്കു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ടാ​റ്റാ ഗ്രൂ​പ്പ് ഒ​രു​ക്കി​ന​ൽ​കി. ഇ​നി ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നാ​ണ്. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കേ​ണ്ട​തും ബെ​ഡ് മു​ത​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വ​രെ ഒ​രു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണ്.

എ​ന്നാ​ൽ സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കി​യി​ട്ടി​ല്ല. ഇ​വി​ടെ ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രു​ള്ള പൂ​ർ​ണ​സ​ജ്ജ​മാ​യി​ട്ടു​ള്ള ആ​ശു​പ​ത്രി​ക്കാ​യി ഡി​എം​ഒ ആ​രോ​ഗ്യ​വ​കു​പ്പി​ന് പ്ര​പ്പോ​സ​ൽ ന​ൽ​കി​യി​രു​ന്നു. ഇ​ത് ത​ള്ളു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 400 ജീ​വ​ന​ക്കാ​രും ഐ​സി​യു യൂ​ണി​റ്റു​മു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി​ക്കാ​യി പ്ര​പ്പോ​സ​ൽ ന​ൽ​കി. ഇ​തും ത​ള്ളി. ഇ​പ്പോ​ൾ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നു​ള്ള പ്ര​പ്പോ​സ​ൽ ന​ൽ​കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വെ​റു​മൊ​രു പ്രാ​ഥ​മി​ക ചി​കി​ത്സാ​കേ​ന്ദ്രം തു​ട​ങ്ങാ​നാ​ണോ ഇ​ത്ര​യും സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി ടാ​റ്റാ ഒ​രു​ക്കി ന​ൽ​കി​യ​തെ​ന്ന ചോ​ദ്യ​മാ​ണ് ബാ​ക്കി​നി​ൽ​ക്കു​ന്ന​ത്.

ജി​ല്ലാ ആ​ശു​പ​ത്രി ഇ​നി
കോ​വി​ഡ് ആ​ശു​പ​ത്രി

ജി​ല്ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ര​ണ്ട് ആ​ശു​പ​ത്രി​ക​ളെ​യും ത​ഴ​ഞ്ഞ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി മു​ഖം​ര​ക്ഷി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. ഐ​സി​യു അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​യ​തി​നാ​ൽ ഇ​തു​മൂ​ലം മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. മ​റ്റു ചി​കി​ത്സാ​വി​ഭാ​ഗ​ങ്ങ​ൾ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മു​ള്ള പെ​രി​യ സി​എ​ച്ച്സി​യി​ലേ​യ്ക്കും നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​യ്ക്കും താ​ത്കാ​ലി​ക​മാ​യി സ​ജ്ജീ​ക​രി​ക്കും.