ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ക്കാ​ൻ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി
Saturday, September 19, 2020 12:37 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കാ​സ​ര്‍​ഗോ​ഡ് റീ​ജ​ൺ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍, മ​റ്റു നി​രോ​ധി​ത മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രെ ടെ​സ്റ്റി​ലും പ​രി​ശീ​ല​ന​ത്തി​ലും പ​ങ്കെ​ടു​പ്പി​ക്ക​രു​ത്. ചു​മ, പ​നി, മ​റ്റ് രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍, വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ലു​ള്ള അം​ഗ​ങ്ങ​ളു​ള്ള​വ​ര്‍, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നോ, രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നോ എ​ത്തി 14 ദി​വ​സം ക​ഴി​യാ​ത്ത​വ​ര്‍ എ​ന്നി​വ​രും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​രു​ത്. 65 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് താ​ത്കാ​ലി​ക​മാ​യി വി​ല​ക്ക് തു​ട​രും. പ​രി​ശീ​ല​ന​ത്തി​നും ടെ​സ്റ്റി​നും എ​ത്തു​ന്ന​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍, സു​ഹൃ​ത്തു​ക്ക​ള്‍ എ​ന്നി​വ​ര്‍ ടെ​സ്റ്റ് ഗ്രൗ​ണ്ട്/​ഓ​ഫീ​സ്/​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​നു​ഗ​മി​ക്ക​രു​ത്. റോ​ഡ് ടെ​സ്റ്റി​ന് കാ​റു​ക​ളി​ല്‍ ഒ​രു സ​മ​യം ഇ​ന്‍​സ്‌​പെ​ക്ട​റെ കൂ​ടാ​തെ പ​രീ​ക്ഷാ​ര്‍​ഥി​യെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ
ടെ​സ്റ്റി​ന് വ​രു​ന്ന​വ​ര്‍ ചെ​റി​യ സാ​നി​റ്റെ​സ​ര്‍ ബോ​ട്ടി​ല്‍ ക​യ്യി​ല്‍ ക​രു​ത​ണം ടെ​സ്റ്റി​നു മു​ന്‍​പും പി​ന്‍​പും കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. മാ​സ്‌​ക്, ഗ്ലൗ​സ് എ​ന്നി​വ എ​ല്ലാ സ​മ​യ​ത്തും കൃ​ത്യ​മാ​യി ധ​രി​ക്ക​ണം. ഇ​ന്‍​സ്ട്ര​ക്ട​ര്‍ മാ​സ്‌​ക്, ഗ്ലൗ​സ്, ഫേ​സ് ഷീ​ൽ​ഡ് എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ല്‍ താ​മ​സി​ക്കു​ന്ന​വ​രോ കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​രെ​ങ്കി​ലും ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ള്ള​വ​രോ ആ​യി​രി​ക്ക​രു​ത്. അ​ത് സ്ഥാ​പ​ന ഉ​ട​മ ഉ​റ​പ്പു​വ​രു​ത്ത​ണം. സ്ഥാ​പ​നം തു​റ​ക്കു​ന്ന വേ​ള​യി​ല്‍ ഓ​ഫീ​സും പ​രി​സ​ര​വും വാ​ഹ​ന​ങ്ങ​ളും ശു​ചി​യാ​ക്കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യ​ണം.
കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള എ​ല്ലാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണം. അ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ അ​റി​യി​പ്പ് സ്‌​കൂ​ളി​ലും പ​രി​ശീ​ല​ന ഗ്രൗ​ണ്ടി​ലും പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. ഓ​രോ പ​രീ​ക്ഷാ​ര്‍​ഥി​ക്കും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ന് മു​ന്‍​പ് പ​രി​ശീ​ല​ക​നും, പ​രി​ശീ​ല​നാ​ര്‍​ഥി​യും കൈ​ക​ള്‍ സാ​നി​റ്റെ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം.​ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന വാ​ഹ​നം എ​ല്ലാ ദി​വ​സ​വും വാ​ട്ട​ര്‍ സ​ര്‍​വീ​സ് ചെ​യ്യു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യ​ണം. വാ​ഹ​നം അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി അ​ണു​നാ​ശി​നി ലാ​യ​നി നി​റ​ച്ചി​ട്ടു​ള്ള മൂ​ന്നു ലി​റ്റ​റെ​ങ്കി​ലും ക​പ്പാ​സി​റ്റി​യു​ള്ള ഹാ​ന്‍​ഡ്‌​സ് സ്‌​പ്രേ​യ​ര്‍ ഡ്രൈ​വിം​ഗ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന സ്ഥ​ല​ത്തും ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ലും സു​ക്ഷി​ക്കേ​ണ്ട​താ​ണ്. പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ന് ഓ​രോ​ര്‍​ത്ത​ര്‍​ക്കും സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കേ​ണ്ട​തും ഒ​രു സ​മ​യം ഒ​ന്നി​ല്‍ കൂടു​ത​ല്‍ ആ​ളു​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ ഇ​ല്ലാ​ത്ത വി​ധം ക്ര​മീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. ഡോ​ര്‍ ഗ്ലാ​സു​ക​ള്‍ തു​റ​ന്നി​ടു​ക​യും എ​സി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യ​ണം. ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഓ​രോ ആ​ളു​ക​ള്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കി​യ​തി​നു​ശേ​ഷം സ്റ്റീ​യ​റിം​ഗ് വീ​ല്‍, ഗി​യ​ര്‍ ലി​വ​ര്‍, സീ​റ്റ് ബെ​ള്‍​ട്ട്, ഹാ​ന്‍​ഡി​ല്‍, മി​റ​ര്‍, സ്വി​ച്ചു​ക​ൾ, ഡോ​ര്‍ ഹാ​ന്‍​ഡി​ല്‍, ടൂ-​വീ​ല​ര്‍ ഹാ​ന്‍​ഡി​ല്‍ എ​ന്നി​വ സ്‌​പ്രേ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​താ​ണ്.