മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​ ബം​ഗ​ളൂ​രു​വി​ല്‍ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Saturday, September 19, 2020 9:49 PM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​യാ​യ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി ബം​ഗ​ളൂ​രു​വി​ല്‍ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. പാ​ണ്ട്യാ​ല ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ മു​സ്ത​ഫ​യു​ടെ​യും ഖൈ​റു​ന്നീ​സ​യു​ടെ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് മു​ന്‍​ഷി​ദ് (24) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന മു​ന്‍​ഷി​ദ് പ​രീ​ക്ഷ​യെ​ഴു​താ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു. സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കി​നു പി​ന്നി​ല്‍ യാ​ത്ര​ചെ​യ്യ​വേ കോ​റ​മം​ഗ​ല​യി​ല്‍ ട്രാ​ഫി​ക് സി​ഗ്ന​ലി​ല്‍ കാ​ത്തു​നി​ല്‍​ക്കു​മ്പോ​ള്‍ പി​ന്നി​ല്‍ നി​ന്നെ​ത്തി​യ ലോ​റി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.