ഒ​ഴു​കി​പ്പോ​യ ബോ​ട്ടു​ക​ള്‍ ക​ര​യ്‌​ക്കെ​ത്തി​ച്ചു
Monday, September 21, 2020 1:37 AM IST
നീ​ലേ​ശ്വ​രം: അ​ഴി​ത്ത​ല​യി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ​ശേ​ഷം ക​ര​യോ​ടു ചേ​ര്‍​ന്നു ന​ങ്കു​ര​മി​ട്ട ബോ​ട്ടു​ക​ള്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ക​ട​ലി​ല്‍ ഒ​ഴു​കി​പ്പോ​യ ബോ​ട്ടു​ക​ള്‍ ഫി​ഷ​റീ​സ് ര​ക്ഷാ​ബോ​ട്ടി​ലെ ഗാ​ര്‍​ഡു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര​യ്ക്കെ​ത്തി​ച്ചു. അ​ഴി​ത്ത​ല​യി​ല്‍ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന മ​ര്‍​വ, അ​ജ്‌​വാ​ദ് എ​ന്നീ ബോ​ട്ടു​ക​ളാ​ണ് ശ​ക്ത​മാ​യി പെ​യ്ത മ​ഴ​യെ തു​ട​ര്‍​ന്ന് വെ​ള്ളം ഉ​യ​ര്‍​ന്ന​തോ​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ മ​ര്‍​വ ബോ​ട്ട് ക​ണ്ടു​കി​ട്ടി.

അ​ജ്‌​വാ​ദ് എ​ന്ന ര​ണ്ടാ​മ​ത്തെ ബോ​ട്ട് തൃ​ക്ക​രി​പ്പൂ​ര്‍ ക​ന്നു​വീ​ട് ക​ട​പ്പു​റം ഭാ​ഗ​ത്ത് ക​ട​ലി​ല്‍ ഒ​ഴു​കി​ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചെ​ങ്കി​ലും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ല്‍ ഇ​തി​നെ ക​ര​യ്‌​ക്കെ​ത്തി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് ഫി​ഷ​റീ​സ് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ ഗാ​ര്‍​ഡു​മാ​രാ​യ മ​നു, ധ​നീ​ഷ്, സ​നീ​ഷ്, ബോ​ട്ട് ഡ്രൈ​വ​ര്‍​മാ​രാ​യ ക​ണ്ണ​ന്‍, നാ​രാ​യ​ണ​ന്‍, മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളാ​യ ഉ​ദി​നൂ​ര്‍ ച​ന്ദ്ര​ന്‍, ജ​ലീ​ല്‍, ഷെ​രീ​ഫ് എ​ന്നി​വ​രു​മാ​യി ഫി​ഷ​റീ​സ് ര​ക്ഷാ​ബോ​ട്ട് ക​ട​ലി​ലി​റ​ക്കു​ക​യാ​യി​രു​ന്നു. പു​റം​ക​ട​ലി​ല്‍ എ​ത്തു​ന്ന​തി​നു​മു​മ്പ് ബോ​ട്ട് ക​ണ്ടെ​ത്തി ര​ക്ഷാ​ബോ​ട്ടു​മാ​യി ബ​ന്ധി​പ്പി​ച്ച് ക​ര​യി​ലെ​ത്തി​ച്ചു. നേ​രി​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.