വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് അ​ദാ​ല​ത്ത്: 15 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ച്ചു
Wednesday, September 23, 2020 12:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ത​ല ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തി. അ​ദാ​ല​ത്തി​ലേ​ക്ക് എ​ത്തി​യ 20 പ​രാ​തി​ക​ളി​ല്‍ 15 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ച്ചു.​ അ​വ​ശേ​ഷി​ക്കു​ന്ന അ​ഞ്ചു പ​രാ​തി​ക​ള്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി. കു​ര​ങ്ങു​ശ​ല്യ​ത്തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​യ​റോ​ട്ട് കു​ര​ങ്ങി​നെ പി​ടി​ക്കു​ന്ന​തി​നു​ള്ള കൂ​ട് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന് പി​ന്‍​ഭാ​ഗ​ത്തെ 15 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​യി ഫാ.​ജോ​ര്‍​ജ് പു​തു​പ​റ​ന്പി​ൽ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.​ അ​ദാ​ല​ത്തി​ൽ സ​ബ്ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍​ദാ​ര്‍ പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.