കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു
Wednesday, September 23, 2020 10:06 PM IST
മ​ടി​ക്കൈ: മ​ര​പ്പ​ണി​ക്കാ​ര​ൻ വീ​ടി​ന​ടു​ത്തു​ള്ള കു​ള​ത്തി​ല്‍ വീ​ണ് മ​രി​ച്ചു. മ​ടി​ക്കൈ അ​ടു​ക്ക​ത്തു​പ​റ​മ്പി​ലെ ഒ. ​ദി​വാ​ക​ര​ന്‍ (62) ആ​ണ് മ​രി​ച്ച​ത്. ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​വ​രു​മ്പോ​ള്‍ കാ​ലും മു​ഖ​വും ക​ഴു​കാ​നാ​യി കു​ള​ത്തി​ലേ​ക്ക് പോ​യ​താ​ണെ​ന്ന് ക​രു​തു​ന്നു. മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ള്‍: വി​ബീ​ഷ്, ദി​വ്യ.