തു​റ​ന്ന ജ​യി​ലി​ലെ ചെ​ങ്ക​ൽ​പ്പാ​റ​യി​ൽ ക​ര​നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി
Saturday, September 26, 2020 1:35 AM IST
ചീ​മേ​നി: ചെ​ങ്ക​ല്ലും പാ​റ​ക്കൂ​ട്ട​ങ്ങ​ളും നി​റ​ഞ്ഞ ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ൽ ക​ര​നെ​ൽ​കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വ്. ജ​യി​ലി​ലെ മൂ​ന്നേ​ക്ക​റി​ൽ വി​ള​ഞ്ഞ ക​ര​നെ​കൃ​ഷി വി​ള​വെ​ടു​ത്തു. ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ലാ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ഇ​റ​ക്കി​യ ക​ര​നെ​ൽ​കൃ​ഷി​യാ​ണ് കൊ​യ്ത​ത്. ചീ​മേ​നി തു​റ​ന്ന​ജ​യി​ൽ സൂ​പ്ര​ണ്ട് അ​ശോ​ക​ൻ അ​രി​പ്പ, പി​ലി​ക്കോ​ട് പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​ഫ​സ​ർ ഡോ. ​പി.​കെ. ര​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​യ്ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​യി​ൽ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് വി. ​ജ​യ​കു​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ വി.​എ​ൻ. അ​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മ്മി​ശ്ര​കൃ​ഷി​ക്ക് ധാ​രാ​ളം സാ​ധ്യ​ത​ക​ളു​ള്ള ജ​യി​ലി​ൽ ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം മാ​ത്രം 1000 കി​ലോ​ഗ്രാം വ​രു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ പി​ലി​ക്കോ​ട് കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൃ​ഷി​യി​റ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ.​ടി. വ​ന​ജ അ​റി​യി​ച്ചു.