മ​യ​ക്കു​മ​രു​ന്നു​മാ​യി യുവാവ് അ​റ​സ്റ്റി​ല്‍
Sunday, September 27, 2020 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​റി​ല്‍ വി​ല്‍​പ​ന​യ്‌​ക്കെ​ത്തി​ച്ച നാ​ല് ഗ്രാം ​എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​ലാ​ച്ചി​യ​ടു​ക്ക​ത്തെ അ​ബ്ദു​ല്ല(35)​യെ​യാ​ണ് വി​ദ്യാ​ന​ഗ​ര്‍ എ​സ്.​ഐ കൃ​ഷ്ണ​പ്ര​സാ​ദും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ ചെ​ര്‍​ക്ക​ള സ്‌​കൂ​ളി​ന് സ​മീ​പം സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ പൊ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.