ടാ​റ്റ ആ​ശു​പ​ത്രി ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​ സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​എ
Monday, September 28, 2020 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ടാ​റ്റ ഗ്രൂ​പ്പ് നി​ര്‍​മി​ച്ചു ന​ല്‍​കി​യ കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് ആ​ശു​പ​ത്രി ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ (ഐ​എ​ൻ​എ) ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ് ക​ട​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്‌​സു​മാ​രെ​യും നി​യ​മി​ച്ച് ടാ​റ്റ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യാ​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാം. ഇ​തോ​ടെ ജി​ല്ല​യി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ന​ഴ്‌​സു​മാ​ര്‍​ക്ക് തൊ​ഴി​ല​വ​സ​ര​വും ല​ഭി​ക്കു​മെ​ന്ന് ഐ​എ​ന്‍​എ ജി​ല്ലാ സെ​ക്ര​ട്ട​റി പ്രി​ന്‍​സ് മാ​ത്യു പ​റ​ഞ്ഞു.