കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫ​ല​വൃ​ക്ഷ​ത്തോ​ട്ടം ഒ​രു​ങ്ങു​ന്നു
Tuesday, September 29, 2020 1:01 AM IST
പെ​രി​യ: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​രു​നൂ​റോ​ളം മാ​വു​ക​ളും നൂ​റോ​ളം പ്ലാ​വു​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ച് ഫ​ല​വൃ​ക്ഷ​ത്തോ​ട്ടം ഒ​രു​ങ്ങു​ന്നു. ’ഹൈ ​ഡെ​ൻ​സി​റ്റി പ്ലാ​ന്‍റിം​ഗ്’ എ​ന്ന പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് തോ​ട്ടം ഒ​രു​ങ്ങു​ന്ന​ത്.
കു​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ വി​ള​വെ​ടു​പ്പ് എ​ന്ന​താ​ണ് ഈ ​സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​ത്. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. വെ​ങ്കി​ടേ​ശ്വ​രു​ലു മാ​വി​ൻ തൈ ​ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ര​ജി​സ്ട്രാ​ർ ഡോ.​എ.രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, സ്റ്റു​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ ഡീ​ൻ പ്ര​ഫ.​അ​രു​ൺ കു​മാ​ർ, തോ​ട്ടം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജാ​സ്മി​ൻ എം.​ഷാ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.