ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, September 29, 2020 1:01 AM IST
നീ​ലേ​ശ്വ​രം: ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യ ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ പി​ടി​യി​ല്‍. കാ​സ​ര്‍​ഗോ​ഡ് തെ​ക്കി​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​വാ​സ് (31) ആ​ണ് നീ​ലേ​ശ്വ​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ന​യാ​ല്‍ കോ​ട്ട​പ്പാ​റ​യി​ല്‍ നി​ന്നും മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ സ്‌​കൂ​ട്ട​റു​മാ​യി നീ​ലേ​ശ്വ​രം ഭാ​ഗ​ത്ത് ക​റ​ങ്ങി​യ​ടി​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
രാ​ത്രി​യി​ല്‍ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്‌​കൂ​ട്ട​റു​മാ​യി ക​റ​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച​താ​ണെ​ന്നു മ​ന​സ്സി​ലാ​യ​ത്. പ​ന​യാ​ല്‍ ക​ളി​ങ്ങോ​ത്തെ ബ​ഷീ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ്ടി​ച്ച​താ​ണ് സ്‌​കൂ​ട്ട​റെ​ന്ന് ഇ​യാ​ള്‍ സ​മ്മ​തി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. താ​ക്കോ​ല്‍ സ​ഹി​തം നി​ര്‍​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ഷ്ടി​ച്ച വാ​ഹ​ന​ങ്ങ​ള്‍ ആ​ര്‍​ക്കും വി​ല്‍​ക്കാ​തെ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വെ​ന്നും ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​താ​യി സൂ​ച​ന​യു​ണ്ട്. ഇ​യാ​ളു​ടെ സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ണ്ടോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.