വി​ക​സ​നം വ​ഴി​മു​ട്ടി​യ​തി​നെ​തി​രേ യൂ​ത്ത് കോ​ൺഗ്രസ് ​ഉ​പ​രോ​ധം
Tuesday, September 29, 2020 1:01 AM IST
ഭീ​മ​ന​ടി: മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ ചി​റ്റാ​രി​ക്കാ​ൽ -കാ​റ്റാം​ക​വ​ല റോ​ഡ്, ന​ല്ലോ​മ്പു​ഴ പാ​ലം എ​ന്നി​വ​യു​ടെ നി​ർ​മാ​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പൊ​തു​മ​രാ​മ​ത്ത് ഭീ​മ​ന​ടി സെ​ക്ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.​
മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡാ​യ ചി​റ്റാ​രി​ക്കാ​ൽ-​ചെ​റു​പു​ഴ റോ​ഡി​ലെ പ്ര​ധാ​ന​പ്പെ​ട്ട ന​ല്ലോം​പു​ഴ ക​ലു​ങ്ക് പൊ​ളി​ച്ചി​ട്ടി​ട്ട് മൂ​ന്നു മാ​സ​ത്തി​ല​ധി​ക​മാ​യി. ചി​റ്റാ​രി​ക്കാ​ൽ-​കാ​റ്റാം​ക​വ​ല റോ​ഡി​ന്‍റെ പ​ണി ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. നി​ർ​മ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​മെ​ന്ന എ​ൻ​ജി​നി​യ​റു​ടെ ഉ​റ​പ്പി​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.
സ​മ​ര​ത്തി​ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷോ​ണി കെ.​തോ​മ​സ്, സോ​ണി പൊ​ടി​മ​റ്റ​ത്തി​ൽ, ജോ​ബി​ൻ ബാ​ബു, തോം​സ​ൺ ബെ​ന്നി, റി​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.