122 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Tuesday, September 29, 2020 1:03 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 122 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു. 10,013 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 114 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ആ​റു​പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കു​മാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 91 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തി​രി​ച്ചു​ള​ള ക​ണ​ക്ക്: നീ​ലേ​ശ്വ​രം- 48, കാ​ഞ്ഞ​ങ്ങാ​ട്- 11, മ​ടി​ക്കൈ- 10, പി​ലി​ക്കോ​ട്- ഏ​ഴ്, ദേ​ലം​പാ​ടി- ആ​റ്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം- അ​ഞ്ച്, തൃ​ക്ക​രി​പ്പൂ​ര്‍- നാ​ല്,
ക​യ്യൂ​ര്‍-​ചീ​മേ​നി, ചെ​റു​വ​ത്തൂ​ര്‍, പ​ട​ന്ന, ചെ​ങ്ക​ള- മൂ​ന്ന്, കു​റ്റി​ക്കോ​ല്‍, പ​ള​ളി​ക്ക​ര, കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം- ര​ണ്ട്, ബ​ളാ​ല്‍, വെ​സ്റ്റ് എ​ളേ​രി, കോ​ടോം-​ബേ​ളൂ​ര്‍, അ​ജാ​നൂ​ര്‍, വ​ലി​യ​പ​റ​മ്പ, മ​ധൂ​ര്‍, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, കു​മ്പ​ള, ബ​ദി​യ​ഡു​ക്ക, മീ​ഞ്ച, പു​ത്തി​ഗെ- ഒ​ന്ന്
വീ​ടു​ക​ളി​ല്‍ 3604 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1074 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4678 പേ​രാ​ണ്. പു​തി​യ​താ​യി 492 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 247 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 122 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 257 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 258 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ൾ, കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് 229 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 701 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 535 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 8774 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യി​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 7657 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 79 ആ​യി. 2277 പേ​രാ​ണ് നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1202 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.