ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ച​ന്ദ​ന​വു​മാ​യി മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍
Tuesday, September 29, 2020 1:03 AM IST
പ​ര​പ്പ: ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​ത്തി​യ അ​ഞ്ചു​കി​ലോ ച​ന്ദ​ന​വു​മാ​യി മൂ​ന്നു​പേ​ര്‍ വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ. പ​ര​പ്പ പ്ര​തി​ഭാ​ന​ഗ​റി​ലെ പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ (45) ,ക​ന​ക​പ്പ​ള്ളി​യി​ലെ ബെ​ന്നി (51) , ഓ​ട്ടോ ഡ്രൈ​വ​ര്‍ പ​ന്നി​യെ​റി​ഞ്ഞ കൊ​ല്ലി​യി​ലെ മു​തു​ക്കാ​ട്ടി​ല്‍ എം.​ഡി. വ​ര്‍​ക്കി (50) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ.​അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
കാ​ലി​ച്ചാ​ന​ടു​ക്കം, ചാ​മ​ക്കു​ഴി, ഒ​ടി​യി​ട്ട മാ​വ്, കൂ​വാ​റ്റി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി ച​ന്ദ​ന​മോ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ജാ​ഗ്ര​ത​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പി​ടി​യി​ലാ​യ ഓ​ട്ടോ​റി​ക്ഷ​യെ ഒ​ടി​യി​ട്ട മാ​വി​ല്‍ വ​ച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​രെ ത​ട്ടി​മാ​റ്റി വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ർ വ​ണ്ടി ന​മ്പ​ര്‍ സ​ഹി​തം ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ര​പ്പ​യി​ല്‍ നി​ന്നു​മാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.​ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​നോ​ദ്, ജോ​സ​ഫ് , രാ​ഹു​ല്‍, അ​ഭി​ജി​ത്ത് ,അ​രു​ണ്‍, ഡ്രൈ​വ​ര്‍ വി​ജേ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.