ടാ​റ്റാ ആ​ശു​പ​ത്രി​യി​ൽ ത​സ്തി​ക സൃ​ഷ്ടി​ക്കാ​ൻ ധ​ന​വ​കു​പ്പി​നെ സ​മീ​പി​ച്ചെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Tuesday, September 29, 2020 1:03 AM IST
നീ​ലേ​ശ്വ​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ടാ​റ്റ ഗ്രൂ​പ്പ് നി​ര്‍​മി​ച്ചു ന​ല്‍​കി​യ ആ​ശു​പ​ത്രി ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ര്‍ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​ല​വി​ല്‍ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ല. അ​തി​നാ​ല്‍ പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ധ​ന​കാ​ര്യ വ​കു​പ്പി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ഹോ​സ്പി​റ്റ​ല്‍ ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. എ​ങ്കി​ലും പു​തു​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ വ​രാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന കാ​സ​ർ​ഗോ​ഡി​ന് അ​വ​സ്ഥ ഘ​ട്ടം​ഘ​ട്ട​മാ​യി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ര്‍​ത്തി. 2016 ലെ ​ജി​ല്ല​യു​ടെ ആ​രോ​ഗ്യ മേ​ഖ​ല​യ​ല്ല 2020 ലേ​ത്.
ചെ​റി​യ രോ​ഗ​ത്തി​നു​പോ​ലും മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വ​ള​ര്‍​ച്ച മു​ര​ടി​പ്പി​ച്ച​ത്. ഈ ​പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണം. പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല അ​നു​ദി​നം വി​ക​സി​ക്കു​ന്ന കേ​ര​ള​ത്തി​ല്‍ എ​യിം​സ് അ​നു​വ​ദി​ക്കേ​ണ്ട​താ​ണ്.
കേ​ര​ള​ത്തി​ല്‍ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തു​ട​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന് കേ​ന്ദ്രം ന​ല്‍​കു​ന്ന വി​ഹി​തം നൂ​റി​ര​ട്ടി​യാ​ക്കി പൊ​ലി​പ്പി​ച്ച് ജ​നോ​പ​കാ​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്നു ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ന് പ​രി​ഗ​ണ​ന ന​ല്‍​കി​യി​ട്ടി​ല്ല. എ​ങ്കി​ലും എ​യിം​സി​നാ​യി നാം ​പ​രി​ശ്ര​മം തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ന്‍ എം​പി പി.​ക​രു​ണാ​ക​ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.​രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു എ​ന്നി​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്തു.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​ഗൗ​രി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ തോ​ട്ട​ത്തി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​മ​നോ​ഹ​ര​ന്‍, എ​റു​വാ​ട്ട് മോ​ഹ​ന​ന്‍ പി.​ഭാ​ര്‍​ഗ​വി, എം.​സാ​ജി​ത, എം.​പി.​സു​രേ​ന്ദ്ര​ന്‍ മു​ന്‍ എം​എ​ല്‍​എ കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​ന്‍, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​മ​നോ​ജ്, ക​ക്ഷി നേ​താ​ക്ക​ളാ​യ ടി.​കെ.​ര​വി, എം.​അ​സി​നാ​ര്‍, പി.​രാ​മ​ച​ന്ദ്ര​ന്‍, സി.​കെ.​കെ.​മാ​ണി​യൂ​ര്‍, വെ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ന്‍, സു​രേ​ഷ് പു​തി​യേ​ട​ത്ത്, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍,ജോ​ണ്‍ ഐ​മ​ന്‍, ഉ​പേ​ന്ദ്ര​ന്‍ മ​ടി​ക്കൈ, ഡ.​വി.​സു​രേ​ശ​ന്‍,എ​ല്‍​എ​സ്ജി​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ എം.​പി.​സ​ന്തോ​ഷ് , ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​പി.​ജ​യ​രാ​ജ​ന്‍,സൂ​പ്ര​ണ്ട് ഡോ.​എ.​ജ​മാ​ല്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.