വി​ദേ​ശ​ത്ത് തൊ​ഴി​ല്‍ നേ​ടാ​ന്‍ ധ​ന​സ​ഹാ​യം
Thursday, October 1, 2020 1:05 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പ​ട്ടി​ക​വ​ര്‍​ഗ യു​വ​തി-​യു​വാ​ക്ക​ള്‍​ക്ക് വി​ദേ​ശ​ത്ത് തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ധ​ന​സ​ഹാ​യം പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ര്‍ ഗ്രാ​മ​സ​ഭ, ഊ​രു​കൂ​ട്ടം അം​ഗീ​ക​രി​ച്ച ലി​സ്റ്റി​ല്‍​പ്പെ​ട്ട​വ​രാ​യി​രി​ക്ക​ണം. പാ​സ്‌​പോ​ര്‍​ട്ട്, തൊ​ഴി​ല്‍ വി​സ , വി​മാ​ന ടി​ക്ക​റ്റ് , ആ​ധാ​ര്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് പ​ക​ര്‍​പ്പു​ക​ള്‍, ജാ​തി, വ​രു​മാ​നം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, പ​ഞ്ചാ​യ​ത്ത്,ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ല്‍ ഇ​തേ ആ​വ​ശ്യ​ത്തി​ന് തു​ക ന​ല്‍​കി​യി​ട്ടി​ല്ല എ​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ ഒ​ക്‌​ടോ​ബ​ര്‍ 30 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണം. ഫോ​ൺ: 04994-255466.