സ​ഞ്ചാ​രി​ക​ളെ കാ​ത്ത് റാ​ണി​പു​രം
Thursday, October 1, 2020 1:06 AM IST
റാ​ണി​പു​രം: സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം. കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ അ​ട​ച്ചി​ട്ട റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഇ​ന്നു തു​റ​ന്നു കൊ​ടു​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം തു​റ​ക്കു​ന്ന​ത്. ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന​വ​രു​ടെ തെ​ർ​മ​ൽ സ്കാ​നിം​ഗ് ന​ട​ത്തി പ​നി ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ തി​രി​ച്ച​യ​ക്കും.

സ​ഞ്ചാ​രി​ക​ൾ​ക്കാ​യി സാ​നി​റ്റൈ​സ​ർ, തെ​ർ​മ​ൽ സ്കാ​നിം​ഗ് ന​ട​ത്തു​വാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും മ​റ്റും ഒ​രു​ക്കി​യ​താ​യി വ​ന​സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 14ന് ​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം തു​റ​ക്കാ​നു​ള്ള നി​ർ​ദേ​ശം ക​ള​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യെ​ങ്കി​ലും പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഡി​എ​ഫ്ഒ​യ്ക്ക് കൊ​ടു​ത്ത പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് റാ​ണി​പു​രം തു​റ​ക്കു​ന്ന​ത് 15 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഡി​ടി​പി​സി റി​സോ​ർ​ട്ടു​ക​ൾ അ​ട​ക്കം എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​വി​ടെ​യെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​ണ്ട ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​ത​യി വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു.