രാ​ജു ക​ട്ട​ക്ക​യ​ത്തി​ന് നാ​ളെ നാ​ടി​ന്‍റെ ആ​ദ​രം
Thursday, October 1, 2020 1:06 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

വെ​ള്ള​രി​ക്കു​ണ്ട്: ജ​ന​പ്ര​തി​നി​ധി​യാ​യി കാ​ൽ നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന രാ​ജു ക​ട്ട​ക്ക​യ​ത്തി​നെ നാ​ട് ആ​ദ​രി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 10.30 ന് ​വെ​ള്ള​രി​ക്കു​ണ്ട് വീ​ന​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന ജൂ​ബി​ലി സ​മ്മേ​ള​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​വി​ഡി​ന്‍റെ സ​മ​യ​മാ​യ​തി​നാ​ൽ ചു​രു​ങ്ങി​യ ആ​ളു​ക​ൾ മാ​ത്ര​മാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക. ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യു​മാ​യ ജോ​മോ​ൻ ജോ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി.​ജോ​സ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ബി​ൻ അ​ഗ​സ്റ്റി​ൻ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ ജോ​ണി ജോ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽ​നി​ന്ന് 1995 മു​ത​ൽ 2020 വ​രെ തു​ട​ർ​ച്ച​യാ​യി ഓ​രോ ത​വ​ണ​യും ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ച് വി​ജ​യി​ച്ച ച​രി​ത്ര​മാ​ണ് രാ​ജു​വി​ന്‍റേ​ത്. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും മെം​ബ​റു​മൊ​ക്കെ​യാ​യി അ​ദ്ദേ​ഹം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഇ​ന്ന് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ക​യാ​ണ്.
1983-ൽ ​കേ​ര​ള കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. 1995-ൽ ​ദ​ർ​ഘാ​സ് വാ​ർ​ഡി​ൽ​നി​ന്ന് ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1998 മേ​യ് 26ന് ​അ​ന്ന​ത്തെ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​പി. നൂ​റു​ദ്ദീ​നി​ൽ​നി​ന്ന് അം​ഗ​ത്വം സ്വീ​ക​രി​ച്ച് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. തു​ട​ർ​ന്ന് ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി​യാ​യി. 1999 മു​ത​ൽ 2010 വ​രെ കോ​ൺ​ഗ്ര​സ് ബ​ളാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു. 2006 മു​ത​ൽ ഡി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​മാ​യും 2018 മു​ത​ൽ യു​ഡി​എ​ഫ് ജി​ല്ലാ ലെ​യ്സ​ൺ ക​മ്മി​റ്റി മെം​ബ​റാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. 2019 ന​വം​ബ​റി​ൽ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഈ ​കാ​ല​യ​ള​വി​ൽ 2000-ൽ ​ചു​ള്ളി വാ​ർ​ഡി​ൽ​നി​ന്നും 2005-ൽ ​കാ​ര്യാ​ട്ടു​ചാ​ൽ വാ​ർ​ഡി​ൽ​നി​ന്നും 2010-ൽ ​പു​ഞ്ച വാ​ർ​ഡി​ൽ​നി​ന്നും പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2000 മു​ത​ൽ 2010 വ​രെ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2010 മു​ത​ൽ അ​ഞ്ചു​വ​ർ​ഷം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2015 മു​ത​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.
1982 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​ക്ക് വേ​ഗം വ​ർ​ധി​ച്ച​ത് 2011-ൽ ​രാ​ജു ക​ട്ട​ക്ക​യം അ​തി​ന്‍റെ ചെ​യ​ർ​മാ​നാ​യ​തോ​ടെ​യാ​ണ്.