വി​ത്തു​ത്പാ​ദ​ന കേ​ന്ദ്രം: ഓ​ഫീ​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം
Thursday, October 1, 2020 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പു​ല്ലൂ​രി​ലെ സം​സ്ഥാ​ന വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ​യും വി​ത്ത് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 38 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കൃ​ഷി​വ​കു​പ്പ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ട​വും സം​ഭ​ര​ണ​കേ​ന്ദ്ര​വും ഒ​രു​ക്കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​ർ​ഷ​ദ് വൊ​ർ​ക്കാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ളാ​യ ടി. ​ബി​ന്ദു, കെ. ​സീ​ത, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ സാ​വി​ത്രി, സൂ​സ​ൻ ബെ​ഞ്ച​മി​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​പി. പ്രീ​തി ടി.​വി. ക​രി​യ​ൻ, ഇ. ​വേ​ണു​ഗോ​പാ​ല​ൻ, സീ​നി​യ​ർ കൃ​ഷി ഓ​ഫീ​സ​ർ എം.​കെ. പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.