മ​ഞ്ചേ​ശ്വ​രം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം മു​ഖ്യ​മ​ന്ത്രി ഇ​ന്നു നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും
Thursday, October 1, 2020 1:11 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്നു​രാ​വി​ലെ 10.30ന് ​നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. കേ​ന്ദ്ര ഫി​ഷ​റീ​സ് മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് വി​ശി​ഷ്ടാ​തി​ഥി​യാ​വും. സം​സ്ഥാ​ന ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കേ​ന്ദ്ര ഫി​ഷ​റീ​സ് വ​കു​പ്പ് സ്റ്റേ​റ്റ് മ​ന്ത്രി പ്ര​താ​പ്ച​ന്ദ്ര സാ​രം​ഗി, റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, കേ​ന്ദ്ര ഫി​ഷ​റീ​സ് വ​കു​പ്പ് സെ​ക്ര​ട്ട​റി രാ​ജീ​വ് ര​ഞ്ജ​ന്‍, എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​വും.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ഓ​ണ്‍​ലൈ​നാ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.