മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ഫൗ​ണ്ട് ഫൂ​ട്ടേ​ജ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ചിറ്റാരിക്കാലിൽ തു​ട​ങ്ങി
Thursday, October 1, 2020 1:11 AM IST
ചി​റ്റാ​രി​ക്കാ​ൽ: മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ഫൗ​ണ്ട് ഫൂ​ട്ടേ​ജ് സി​നി​മ​യാ​യ 'വ​ഴി​യെ'​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ള്‍ ചി​ത്രീ​ക​ര​ണം ചി​റ്റാ​രി​ക്കാ​ലി​ല്‍ ആ​രം​ഭി​ച്ചു. ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ ജെ​ഫി​ന്‍ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു പൂ​ജ. "ത​രി​യോ​ട്' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ശേ​ഷം വ​യ​നാ​ട് സ്വ​ദേ​ശി നി​ര്‍​മ​ല്‍ ബേ​ബി വ​ര്‍​ഗീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഈ ​പ​രീ​ക്ഷ​ണ ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് ഹോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ഇ​വാ​ന്‍ ഇ​വാ​ന്‍​സാ​ണ്.

പു​തു​മു​ഖ​ങ്ങ​ളാ​യ ജെ​ഫി​ന്‍ ജോ​സ​ഫ്, അ​ശ്വ​തി അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. വ​രു​ണ്‍ ര​വീ​ന്ദ്ര​ന്‍, അ​ഥീ​ന, ജോ​ജി ടോ​മി, ശ്യാം ​സ​ലാ​ഷ്, രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍. കാ​സ​ബ്ലാ​ങ്ക ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ല്‍ ബേ​ബി ചൈ​ത​ന്യ​യാ​ണ് നി​ര്‍​മാ​ണം.

കോ​വി​ഡ്-19​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ചു​രു​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​രി​ക്കാ​നാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ദേ​ശി​ക്കു​ന്ന​ത്. കൊ​ന്ന​ക്കാ​ട്, അ​രി​യി​രു​ത്തി, ബ​ഡൂ​ര്‍, കാ​നം​വ​യ​ല്‍, പു​ളി​ങ്ങോം, ചെ​റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍.