സെ​റ്റോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ സ​ദ​സ് ന​ട​ത്തി
Thursday, October 1, 2020 1:11 AM IST
കാ​സ​ർ​ഗോ​ഡ്: സെ​റ്റോ മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ​സ​ദ​സി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റി​ൽ കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര്‍​ബ​ന്ധി​ത ശ​മ്പ​ളം പി​ടി​ച്ചെ​ടു​ക്ക​ല്‍ നി​യ​മം റ​ദ്ദു​ചെ​യ്യു​ക, ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്കു​ക, കു​ടി​ശി​ക​യാ​യ ക്ഷാ​മ​ബ​ത്ത ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക, ക​രാ​ര്‍, ക​ണ്‍​സ​ള്‍​ട്ട​ന്‍​സി നി​യ​മ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യ​പ​ക നി​യ​മ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ടി​റ്റോ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​വി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ദേ​വ​ദാ​സ്, സു​രേ​ഷ് കൊ​ട്ര​ച്ചാ​ൽ, ഇ. ​മീ​നാ​കു​മാ​രി, പി.​എ​സ്. സ​ന്തോ​ഷ്കു​മാ​ർ, കൊ​ള​ത്തൂ​ർ നാ​രാ​യ​ണ​ൻ, പി. ​വ​ത്സ​ല, പ്ര​വീ​ൺ വ​ര​യി​ല്ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചി​റ്റാ​രി​ക്കാ​ല്‍: സി​വി​ല്‍ സ​ര്‍​വീ​സ് അ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ള്‍​ക്കെ​തി​രേ സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു മു​ന്നി​ല്‍ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ​സ​ദ​സ് ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​മി പ്ലാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​റ്റോ താ​ലൂ​ക്ക് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​എ. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എം. ജോ​സ​ഫ്, കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​സി. സെ​ബാ​സ്റ്റ്യ​ന്‍, സി.​എം. വ​ര്‍​ഗീ​സ്, ബി​ജു അ​ഗ​സ്റ്റി​ന്‍, രാ​ജേ​ഷ് ക​മ്പ​ല്ലൂ​ര്‍, ജോ​സ് മാ​ത്യു, എം.​എ.​ജി​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ല ട്ര​ഷ​റ​ർ കൊ​ള​ത്തൂ​ർ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എം.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. സ​ദാ​ശി​വ​ൻ, സു​രേ​ഷ് പെ​രി​യ​ങ്ങാ​നം, എ.​വി. ഗി​രീ​ശ​ൻ, എം.​വി. നി​ഗീ​ഷ്, കെ. ​ര​തീ​ഷ്, കെ. ​രാ​ജീ​വ്, പി.​കെ. ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.