കു​ടും​ബ​ശ്രീ കേ​ര​ള​ത്തി​ന്‍റെ വ​ലി​യ സൈ​ന്യം: മ​ന്ത്രി മൊ​യ്തീ​ന്‍
Friday, October 2, 2020 12:51 AM IST
ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ല്‍ സേ​വ​ന സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ദു​രി​ത​ത്തി​ല്‍ നി​ന്നു കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ന്ന വ​ലി​യ സൈ​ന്യ​മാ​യി കു​ടും​ബ​ശ്രീ മാ​റു​ക​യാ​ണെ​ന്നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​റു​മാ​ത്തൂ​രി​ല്‍ നി​ര്‍​മി​ച്ച കു​ടും​ബ​ശ്രീ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​കാ​ല​ത്തു വ​ന​സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മു​ന്നി​ട്ടി​റ​ങ്ങാ​നും കോ​വി​ഡ് കാ​ല​ത്ത് സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ല​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കാ​നും കു​ടും​ബ​ശ്രീ​ക്കു സാ​ധി​ച്ചു. ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും മാ​തൃ​ക​യാ​വു​ക​യാ​ണു കു​ടും​ബ​ശ്രീ പ​ദ്ധ​തി.

തൊ​ഴി​ല്‍, സം​രം​ഭ​മേ​ഖ​ല​ക​ളി​ലും കാ​ര്‍​ഷി​ക, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലും കു​ടും​ബ​ശ്രീ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണു ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​ത്.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​നി​ണ​ങ്ങി​യ രീ​തി​യി​ല്‍ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ കു​റു​മാ​ത്തൂ​രി​ല്‍ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്രം സ​ഹാ​യ​ക​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കു പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു താ​മ​സ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള സ്ഥി​രം സം​വി​ധാ​ന​മാ​ണു കു​റു​മാ​ത്തൂ​ര്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. തൊ​ഴി​ല്‍ ര​ഹി​ത​രാ​യ യു​വ​തീ-​യു​വാ​ക്ക​ള്‍​ക്കും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും നൈ​പു​ണ്യ വി​ക​സ​ന​വും സം​രം​ഭ​ക​ത്വ വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളാ​ണ് ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കു​ക. വി​കേ​ന്ദ്രീ​കൃ​ത ആ​സൂ​ത്ര​ണം, പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​നം, ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നം, സ്ത്രീ​ശാ​ക്തീ​ക​ര​ണം തു​ട​ങ്ങി​യ​വ​യി​ല്‍ സ​ര്‍​ക്കാ​രും കു​ടും​ബ​ശ്രീ മി​ഷ​നും സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ നോ​ഡ​ല്‍ കേ​ന്ദ്ര​മാ​യി ഈ ​പ​രി​ശീ​ല​ന കേ​ന്ദ്രം മാ​റും.

ര​ണ്ടു നി​ല​ക​ളി​ലാ​യി നാ​ല് ക്ലാ​സ് മു​റി​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​ന്‍​പ​തു പേ​രു​ള്ള നാ​ലു ബാ​ച്ചു​ക​ള്‍​ക്ക് ഒ​രേ​സ​മ​യം പ​രി​ശീ​ല​നം ന​ല്‍​കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്.ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. കു​ടും​ബ​ശ്രീ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​സ്. ഹ​രി​കി​ഷോ​ര്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ടി.​ടി. റം​ല, അം​ഗ​ങ്ങ​ളാ​യ അ​ജി​ത് മാ​ട്ടൂ​ല്‍, അ​ന്‍​സാ​രി തി​ല്ല​ങ്കേ​രി, കു​റു​മാ​ത്തൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​വി. നാ​രാ​യ​ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ന്‍, എ​ല്‍​എ​സ്ജി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ.​എ​ന്‍. ബി​ജോ​യ്, കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എം. ​സു​ര്‍​ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​രി​ശീ​ല​ന കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശം ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യ​തി​നാ​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ത്തി​യ​ത്.