അ​ന്താ​രാ​ഷ്‌ട്ര വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു
Friday, October 2, 2020 12:51 AM IST
ക​ണ്ണൂ​ർ: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ച​ര​ണത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ധ​ക്യ​കാ​ല ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് വ​യോ​ജ​ന​ങ്ങ​ളെ​യും സ​മൂ​ഹ​ത്തെ​യും ബോ​ധ​വ​ത്ക​രി​ക്കു​ക, വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക, വി​ക​സി​ത വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ​രി​ച​ര​ണത്തി​ലു​ള്ള അ​സ​മ​ത്വ​ങ്ങ​ള്‍ കു​റ​യ്ക്കു​ക, വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ല്‍ കോ​വി​ഡ് - 19 ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍.
ച​ട​ങ്ങി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 45 ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു​ശേ​ഷം കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച് ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന 82 വ​യ​സു​ള്ള ഷം​സു​ഹാ​ജി​യു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ"അ​തി​ജീ​വ​ന​ത്തി​ന്‍റെ ആ​ള്‍​മ​രം' വീ​ഡി​യോ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് നി​ര്‍​വ​ഹി​ച്ചു. തു​ട​ര്‍​ന്നു ന​ട​ന്ന വെ​ബി​നാ​റി​ല്‍ വി​ദ​ഗ്ധ​ര്‍ ക്ലാ​സെ​ടു​ത്തു.