അ​ന​ധി​കൃ​ത പാ​ച​കവാ​ത​ക വി​ത​ര​ണകേ​ന്ദ്രം‌ പൂ​ട്ടി​ച്ചു
Friday, October 2, 2020 12:51 AM IST
ത​ളി​പ്പ​റ​മ്പ്: ആ​ല​ക്കോ​ട് കാ​ർ​ത്തി​ക​പു​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പാ​ച​ക​വാ​ത​ക വി​ത​ര​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ത​ര​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 100ഓ​ളം സി​ലി​ണ്ട​റു​ക​ൾ പി​ടി​കൂ​ടി.
ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത പാ​ച​ക​വാ​ത​ക വി​ത​ര​ണ​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. കാ​ർ​ത്തി​ക​പു​രം സ്വ​ദേ​ശി​ക​ളാ​യ ജി​ൻ​സ് (43), സ​ഹോ​ദ​ര​ൻ ജി​ജോ (38) എ​ന്നി​വ​രാ​ണ് അ​ന​ധി​കൃ​ത വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യു​ടെ മ​റ​വി​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ സം​ഭ​രി​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു​പോ​ന്ന​ത്. ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ പോ​ലീ​സ് സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു.
കാ​ർ​ത്തി​ക​പു​രം ടൗ​ണി​ൽ ഇ​രു​വ​രു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ൽ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​യി പ്ര​ർ​ത്തി​ച്ചി​രു​ന്ന ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​ക​ളു​ടെ സ​മീ​പം ചെ​റി​യ ഗോ​ഡൗ​ണും പി​ന്നി​ൽ വ​ലി​യ ഗോ​ഡൗ​ണു​മാ​യി നാ​ല് ഗോ​ഡൗ​ണു​ക​ളും ക​ണ്ടെ​ത്തി. ഇ​ൻ​ഡേ​ൻ, എ​ച്ച്പി, ഭാ​ര​ത് എ​ന്നി​വ​യു​ടെ സി​ലി​ണ്ട​റു​ക​ളാ​ണ് ഇ​വി​ടു​ന്ന് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.
ഗാ​ർ​ഹി​ക- വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റു​ക​ളും ഇ​വി​ടു​ന്ന് വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് 1000 രൂ​പ​യും വ്യാ​വ​സാ​യി​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് 1500 ഓ​ളം രൂ​പ​യു​മാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്.
സി​ലി​ണ്ട​ർ തേ​ടി എ​ത്തു​ന്ന​വ​രെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധ​മാ​യും സ്റ്റൗ​വും വാ​ങ്ങി​പ്പി​ച്ചി​രു​ന്നു. അം​ഗീ​കൃ​ത ഗ്യാ​സ്ഏ​ജ​ൻ​സി​ക​ൾ സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നു​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​റം ന​ൽ​കി​യ വാ​ഹ​ന​ങ്ങ​ളി​ലാ​യി​രു​ന്നു സി​ലി​ണ്ട​ർ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.15 വ​ർ​ഷ​ത്തോ​ള​മാ​യി യാ​തൊ​രു രേ​ഖ​യു​മി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. അം​ഗീ​കൃ​ത ഏ​ജ​ൻ​സി വ​ഴി ഫോ​ൺ ബു​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ന് കാ​ത്ത് നി​ൽ​ക്കാ​തെ ഏ​ത് സ​മ​യ​ത്ത് എ​ത്തി​യാ​ലും ഇ​വി​ടു​ന്ന് സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി​യി​രു​ന്നു. വ​ൻ വി​ല​യീ​ടാ​ക്കി സി​ലി​ണ്ട​റു​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്.
മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ച​ക വാ​ത​ക ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും റെ​യ്ഡ് തു​ട​രു​മെ​ന്നും ഡി​വൈ​എ​സ്പി ടി.​കെ. ര​ത്ന​കു​മാ​ർ അ​റി​യി​ച്ചു.
ഡി​വൈ​എ​സ്പി​യു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ക​ക്ക​റ, ടി.​കെ. ഗി​രീ​ഷ്, ആ​ല​ക്കോ​ട് പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ നി​ബി​ൻ ജോ​യ്, എ​സ്ഐ മാ​രാ​യ ഗം​ഗാ​ധ​ര​ൻ, കു​ഞ്ഞ​മ്പു, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യിം​സ് ജോ​സ്, സി.​കെ. മ​ധു എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. ഇ​തു സം​ബ​ന്ധി​ച്ച് അ​ടു​ത്ത ദി​വ​സം ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് സ​പ്ലൈ​കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.