കണ്ടെയ്നർ ലോ​റി തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു
Friday, October 2, 2020 12:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ടൈ​ല്‍​സു​മാ​യി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ടു തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു. കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ർ​ഗോ​ഡ് ദേ​ശീ​യ​പാ​ത​യി​ൽ പു​ല്ലൂ​ര്‍ പാ​ല​ത്തി​നു സ​മീ​പം ദേ​ശീ​യ പാ​ത​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. മാ​വു​ങ്കാ​ല്‍ മൂ​ല​ക്ക​ണ്ട​ത്തെ എ​ബി​സി ടൈ​ല്‍​സ് ഗോ​ഡൗ​ണി​ലേ​ക്ക് ടൈ​ല്‍​സു​മാ​യി വ​ന്ന ക​ണ്ടെ​യ്ന​ര്‍ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ഭാ​ഗ്യം കൊ​ണ്ടാ​ണ് വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.
ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.