ഇ​ര​ട്ട​വോ​ട്ട്: സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോണ്‌ഗ്രസ്
Friday, October 2, 2020 12:54 AM IST
ബ​ന്ത​ടു​ക്ക: വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ തെ​റ്റാ​യി പേ​രു​ചേ​ര്‍​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച കു​റ്റി​ക്കോ​ല്‍ ഏ​ഴാം വാ​ര്‍​ഡ് ബേ​ത്ത​ല​ത്തു​നി​ന്നു​ള്ള അം​ഗം സി​പി​എ​മ്മി​ലെ ഓ​മ​ന ബാ​ല​കൃ​ഷ്ണ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ച് ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യ​ണ​മെ​ന്ന് കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡ് പ​നം​ക​യം പു​ലി​ക്ക​ട​വി​ല്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ ഭാ​ഗം ര​ണ്ടി​ല്‍ ക്ര​മ​ന​മ്പ​ര്‍ 103 ആ​യി വോ​ട്ട് നി​ല​നി​ല്‍​ക്കേ​യാ​ണ് ഇ​വ​ര്‍ കു​റ്റി​ക്കോ​ല്‍ ബേ​ത്ത​ലം വാ​ര്‍​ഡി​ലെ ഉ​ന്ത​ന്ത​ടു​ക്കം പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ ക്ര​മ​ന​മ്പ​ര്‍ 28 ആ​യി ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് വോ​ട്ട​ര്‍ ലി​സ്റ്റി​ല്‍ പേ​ര് ചേ​ര്‍​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ച്ച് ജ​യി​ച്ചെ​ങ്കി​ലും നാ​ല​ര വ​ര്‍​ഷ​മാ​യി വാ​ര്‍​ഡി​ല്‍ അം​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത നി​ല​യാ​ണ്. പ​ന​ത്ത​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​രി​യാ​ണ് ഓ​മ​ന ബാ​ല​കൃ​ഷ്ണ​ന്‍. കു​റ്റി​ക്കോ​ലി​ല്‍ ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ വോ​ട്ട​ര്‍ ലി​സ്റ്റി​ല്‍ നി​ന്ന് ഇ​വ​രു​ടെ പേ​ര് നീ​ക്കം ചെ​യ്തി​ട്ടു​മു​ണ്ടെ​ന്ന് ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.