പി​ലി​ക്കോ​ട് ബാ​ങ്കി​ന്‍റെ നെ​ല്‍​കൃ​ഷി​ക്ക് മി​ക​ച്ച വി​ള​വ്
Friday, October 2, 2020 12:54 AM IST
പി​ലി​ക്കോ​ട്: മ​ടി​വ​യ​ലി​ലെ മൂ​ന്നേ​ക്ക​റോ​ളം പാ​ട​ത്ത് പി​ലി​ക്കോ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ നെ​ല്‍​കൃ​ഷി​യി​ല്‍ മി​ക​ച്ച വി​ള​വ്. പി​ലി​ക്കോ​ട് കൃ​ഷി ഓ​ഫീ​സ​ര്‍ പി. ​ജ​ലേ​ശ​ന്‍ കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​വി. ച​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി യു. ​ഹ​രി, പാ​ട​ശേ​ഖ​ര സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​പി.​രാ​മ​ച​ന്ദ്ര​ന്‍, കെ.​വി.​ദാ​മോ​ദ​ര​ന്‍, ടി.​പി.​സു​രേ​ഷ്, എം.​ദാ​മോ​ദ​ര​ന്‍ കെ.​രാ​ജ​ന്‍, പി.​ല​ളി​ത, ടി.​ടി.​വി.​ഉ​ഷ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.