മി​ഷ​ന്‍ ഞാ​യ​ര്‍ ആ​ച​ര​ണ​വും പ്ര​തി​ഷേ​ധ​സം​ഗ​മ​വും ന​ട​ത്തി
Monday, October 19, 2020 12:31 AM IST
ഭീ​മ​ന​ടി: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് ഭീ​മ​ന​ടി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മി​ഷ​ന്‍ ഞാ​യ​ര്‍ ആ​ച​ര​ണ​വും അ​ന്യാ​യ​മാ​യി അ​റ​സ്റ്റ് ചെ​യ്ത ക്രൈ​സ്ത​വ മി​ഷ​ന​റി ഫാ. ​സ്റ്റാ​ന്‍ സ്വാ​മി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ്ര​തി​ഷേ​ധ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് തൈ​ക്കും​ന്നും​പു​റം പ​താ​ക ഉ​യ​ര്‍​ത്തി. ഇ​ട​വ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ജോ​ണ്‍​സ​ണ്‍ ചെ​ത്തി​പ്പു​ഴ, സി​സ്റ്റ​ര്‍ ഡോ​ണ, അ​നി​റ്റ് കൊ​ട്ടാ​ര​ത്തി​ല്‍, ലി​ന്‍റാ മേ​ലു​ക്കു​ന്നേ​ല്‍, മേ​രി കു​റ്റി​യാ​നി, ഷാ​ന്‍റി വ​ട്ട​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കാ​ര്‍ തോ​ട്ടി​ലേ​ക്ക്
മ​റി​ഞ്ഞു

ചെ​റു​പു​ഴ: നി​ര്‍​ത്തി​യി​ട്ട കാ​റി​ലി​ടി​ച്ചു നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. മ​ല​യോ​ര ഹൈ​വേ​യി​ല്‍ ചെ​റു​പു​ഴ​യ്ക്ക് സ​മീ​പം പാ​ക്ക​ഞ്ഞി​ക്കാ​ട് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണു അ​പ​ക​ടം. സു​ധാ​ക​ര​ന്‍ ക​മ്പ​ല്ലൂ​ര്‍ (48), സു​മേ​ഷ് കു​ണ്ടം​ത​ടം (38), വെ​ള്ളോ​പ്പ​ള്ളി​യി​ല്‍ ഹ​രി​ഷ് ക​ക്കോ​ട്(45) എ​ന്നി​വ​ര്‍​ക്കാ​ണു പ​രു​ക്കേ​റ്റ​ത്. ചെ​റു​പു​ഴ ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ലി​ടി​ച്ച പാ​ക്ക​ഞ്ഞി​ക്കാ​ട് തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യാ​ശു പ​ത്രി​യി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.