സിവിൽ പോലീസ് ഓഫീസർ ട്രെ​യി​ന്‍ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍
Monday, October 19, 2020 9:50 PM IST
നീ​ലേ​ശ്വ​രം: സി​വി​ല്‍ പോ​ലീ​സ് ഓഫീസറെ ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​സ​ര്‍​ഗോ​ഡ് എ​ആ​ര്‍ ക്യാ​മ്പി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റും നീ​ലേ​ശ്വ​രം വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യു​മാ​യ എ​റു​വാ​ട്ട് പ്ര​കാ​ശ​ന്‍ (40) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ നീ​ലേ​ശ്വ​രം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തെ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നേ​ര​ത്തേ ബേ​ക്ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​കാ​ശ​നെ മൂ​ന്നു മാ​സം മു​മ്പാ​ണ് എ​ആ​ര്‍ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്. കോ​വി​ഡ് കാ​ല​ത്തെ വ​ര്‍​ക്ക് അ​റേ​ഞ്ച്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഭാ​ര്യ: ദി​വ്യ. മ​ക്ക​ള്‍: ദേ​വി​ക, ദേ​വ​ദ​ര്‍​ശ്.