പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ഴി​മ​തി​യി​ല്‍ മു​ങ്ങി​ത്താ​ഴു​ന്നു: മു​ല്ല​പ്പ​ള്ളി
Wednesday, October 21, 2020 1:00 AM IST
കാ​സ​ർ​ഗോ​ഡ്: ഓ​രോ ദി​വ​സ​വും രാ​വി​ലെ ഉ​റ​ങ്ങി എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രേ പു​തി​യ പു​തി​യ അ​ഴി​മ​തി​ക്ക​ഥ​ക​ൾ പു​റ​ത്ത് വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഡി​സി​സി ഓ​ഫീ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് കേ​ര​ളം കോ​വി​ഡ് മു​ക്ത​മാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ന​ട​ത്തു​ന്ന​ത്. ആ​രോ​ഗ്യ​രം​ഗ​ത്തെ വീ​ഴ്ച​ക​ൾ കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും ചൂ​ണ്ടി കാ​ണി​ച്ച​പ്പോ​ൾ പ​രി​ഹ​സി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്.

60 കോ​ടി ചെ​ല​വ​ഴി​ച്ച് ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി നി​ർ​മി​ച്ച് സ​ർ​ക്കാ​രി​ന് കൈ​മാ​റി​യി​ട്ടും രോ​ഗി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​തെ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​ത്. സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ള്‍ തു​റ​ന്നു​കാ​ട്ടി യു​ഡി​എ​ഫും കോ​ൺ​ഗ്ര​സും സ​മ​രം തു​ട​രു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള കെ​പി​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ര​തി​കു മാ ​ർ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ബി. ​സു​ബ്ബ​യ്യ റൈ, ​ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, എം. ​അ​സി​നാ​ർ, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, പി.​കെ. ഫൈ​സ​ൽ, കെ.​വി. ഗം​ഗാ​ധ​ര​ൻ, കെ.​കെ. നാ​രാ​യ​ണ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി.​പ്ര​ഭാ​ക​ര​ൻ സ്വാ​ഗ​ത​വും പി.​വി.​സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.