പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് വ​ഞ്ച​നാദി​നം ആ​ച​രി​ച്ചു
Wednesday, October 21, 2020 1:00 AM IST
കാ​സ​ർ​ഗോ​ഡ്: സം​ഭാ​വ​ന​ക​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന കേ​ര​ള സ​ർ​ക്കാ​ർ ഇ​ന്നു പ്ര​വാ​സ ലോ​ക​ത്തു​നി​ന്ന് ക​ട​ത്തു​ന്ന സ്വ​ർ​ണ വി​പ​ണ​ന​ത്തി​ൽ മാ​ത്രം താ​ത്പ​ര്യ​മു​ള്ള സ​ർ​ക്കാ​രാ​യി നാ​ണം​കെ​ട്ട രീ​തി​യി​ൽ അ​ധഃ​പ​തി​ച്ചി​രി​ക്ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ. പ്ര​വാ​സി​ക​ളോ​ടു​ള്ള കൊ​ടി​യ വ​ഞ്ച​ന​ക്കെ​തി​രേ പ്ര​വാ​സി കോ​ൺ​ഗ്ര​സ് വ​ഞ്ച​നാ​ദി​ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ത്ത് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കു​ക, അം​ശാ​ദാ​യ അ​ട​വി​ന് ആ​നു​പാ​തി​ക​മാ​യി ക്ഷേ​മ പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കു​ക, തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് തൊ​ഴി​ല്‍ സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക, സ്വ​യം​തൊ​ഴി​ല്‍ വാ​യ്പ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, ക​രു​ൺ താ​പ്പ, വി​നോ​ദ് കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, നാം ​ഹ​നീ​ഫ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഖാ​ലി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ.​വി. പ്ര​ദീ​പ് സ്വാ​ഗ​ത​വും ജ​മീ​ല അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.
ചി​റ്റാ​രി​ക്കാ​ല്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വാ​സി വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രാ​യ വ​ഞ്ച​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു പ​ടി​ഞ്ഞാ​റേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കപ്ര​വാ​സി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ര്‍​ജ് ക​രി​മ​ഠം, സി​ജു ക​ടു​മേ​നി, അ​ബ്ദു​ല്‍ ഫ​ത്താ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.