പു​തി​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്‍റെ ല​ക്ഷ്യം ദേ​ശീ​യ​വി​ക​സ​നം: മ​ന്ത്രി മു​ര​ളീ​ധ​ര​ൻ
Thursday, October 22, 2020 12:40 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ദേ​ശീ​യ​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ക്കു​ന്ന മി​ക​ച്ച ഊ​ർ​ജം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം പൂ​ർ​ത്തി​യാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഘ​ട​നാ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ശി​ൽ​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ർ​ലു, പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗു​ർ​മീ​ത് സിം​ഗ്, ഇ​ഗ്നോ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. നാ​ഗേ​ശ്വ​ർ​റാ​വു, ത്രി​പു​ര സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗം​ഗാ​പ്ര​സാ​ദ് പ്ര​സ​ൻ, ആ​ന്ധ്രാ​പ്ര​ദേ​ശ് സെ​ൻ​ട്ര​ൽ ട്രൈ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ടി.​വി. ക​ട്ടി​മ​ണി, മി​സോ​റം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. കെ.​ആ​ർ.​എ​സ്. സാം​ബ​ശി​വ റാ​വു, മ​ഹാ​രാ​ജ സ​യ​ജി​റാ​വു ബ​റോ​ഡ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. പ​രി​മ​ൾ എ​ച്ച്. വ്യാ​സ്, ആ​ന്ധ്രാ​പ്ര​ദേ​ശ് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. എ​സ്.​എ. കോ​റി, ത​മി​ഴ്നാ​ട് സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. കെ. ​ക​ർ​പ​ഗ കു​മ​ര​വേ​ൽ, വ​കു​പ്പ​ധ്യ​ക്ഷ​ൻ പ്ര​ഫ. അ​മൃ​ത് ജി. ​കു​മാ​ർ, ഡീ​ൻ മു​ഹ​മ്മ​ദു​ണ്ണി മു​സ്ത​ഫ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.